മലപ്പുറം: (www.kvartha.com 05.12.2020) ഭാര്യക്ക് സന്ദേശം അയച്ച ചെമ്മങ്കടവ് സ്വദേശിയായ 22-കാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശികളായ പൂളക്കുന്നന്‍ സജാത് റോഷന്‍, നറുകര അത്തിമണ്ണില്‍ അനസ്, പാണ്ടിക്കാട് സ്വദേശി മിനാട്ടുകുഴി സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. മലപ്പുറത്താണ് സംഭവം. കേസില്‍ നറുകര സ്വദേശിയായ മറ്റൊരു യുവാവിനെ കൂടി മലപ്പുറം പോലീസ് തിരയുന്നുണ്ട്.
ഇരുപത്തിരണ്ടുകാരന്‍ പ്രതികളിലൊരാളുടെ ഭാര്യക്ക് സന്ദേശം അയച്ചതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയി ഒരു വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും വസ്ത്രമില്ലാത്ത ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുകയായിരുന്നു. മലപ്പുറം കുന്നുമ്മലില്‍ വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഘം കൃത്യത്തിനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. മഞ്ചേരി നെല്ലിക്കുത്തില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.