Follow KVARTHA on Google news Follow Us!
ad

വോട്ട് ചെയ്യാന്‍ ഈ രേഖകളിലേതെങ്കിലും ഒന്ന് വേണം

Thiruvananthapuram,News,Election,Voters,Trending,Election Commission,Kerala,Politics,
തിരുവനന്തപുരം: (www.kvartha.com 06.12.2020) തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്ന രേഖകളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. 
You need one of these documents to vote, Thiruvananthapuram, News, Election, Voters, Trending, Election Commission, Kerala, Politics

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ് എസ് എല്‍ സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നു തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിനു മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ഈ രേഖകളിലേതെങ്കിലും ഒന്ന് വോട്ട് ചെയ്യാനെത്തുമ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.

Keywords: You need one of these documents to vote, Thiruvananthapuram, News, Election, Voters, Trending, Election Commission, Kerala, Politics.




Post a Comment