ഉടന്‍ തന്നെ അദ്ദേഹം സന്ദേശം പാലക്കാട്ടേക്കു കൈമാറി. അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ എന്‍ രാമചന്ദ്രന്‍ വിവരം കോങ്ങാട്, കല്ലടിക്കോട് സ്റ്റേഷനുകളില്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നയാളാണ് സന്ദേശം അയച്ചിരിക്കുന്ന യുവതി എന്ന് നേരത്തെ അറിഞ്ഞിരുന്നു.
പിന്നീട് കല്ലടിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ രാമചന്ദ്രന്റെ അന്വേഷണത്തില്‍ യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. മാത്രമല്ല, ഇവര്‍ അപ്പോള്‍ ഓട്ടോയില്‍ യാത്ര ചെയ്യുകയാണെന്നും അറിയാന്‍ കഴിഞ്ഞു. പൊലീസുകാരുടെ തുടര്‍ച്ചയായുള്ള ആശയവിനിമയം ഗുണകരമായി. പൊലീസ് ഓട്ടോ ഡ്രൈവറെ ഫോണില്‍ ബന്ധപ്പെട്ടു വിവരം അറിയിച്ചു.
പറളിയില്‍ പോകണം എന്നു പറഞ്ഞാണ് യുവതി ഓട്ടോ വിളിച്ചിരുന്നത് എന്ന് ഡ്രൈവറുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ഇതിനിടെ മുണ്ടൂരില്‍ എത്തിയപ്പോള്‍ സ്ത്രീ വാഹനത്തില്‍നിന്നു ചാടിയിറങ്ങി മറ്റൊരു ഓട്ടോയില്‍ കയറി യാത്ര തുടര്‍ന്നു. മുണ്ടൂര്‍ എത്തുമ്പോള്‍ ഇവരെ പിടികൂടാന്‍ കോങ്ങാട് എസ്‌ഐ മഹേഷ് കുമാര്‍ ജീപ്പുമായി അവിടേക്കു കുതിക്കുന്നതിനിടെയാണ് ഇവര്‍ മറ്റൊരു ഓട്ടോയില്‍ കടന്നുകളഞ്ഞത്. അതോടെ വീണ്ടും ആശങ്കയായി. എങ്കിലും പ്രതീക്ഷ കൈവിടാതെ പൊലീസ് ശ്രമം തുടര്‍ന്നു.
യുവതി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ നമ്പര്‍ സംഘടിപ്പിച്ച് എസ്‌ഐ ഓട്ടോ കോങ്ങാട് സ്റ്റേഷനില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കി. സ്റ്റേഷനില്‍ എത്തുമ്പോള്‍ സ്ത്രീയുടെ കൈവശം ഉഴുന്നുവടയും വിഷക്കുപ്പിയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ പൊലീസ് ജീപ്പില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പണം ഇടപാടുമായി ബന്ധപ്പെട്ട പ്രയാസമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരണയായതെന്നാണ് അറിയുന്നത്.
നിലവില്‍ ഇവര്‍ അപകടനില തരണം ചെയ്തതായി എസ്‌ഐ എം മഹേഷ്‌കുമാര്‍ പറഞ്ഞു. രാത്രി 7.25ന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ സംഭവ ബഹുലമായ രക്ഷാ ദൗത്യത്തിനു രാത്രി 8.30 മണിയോടെയാണ് തിരശീല വീണത് കാര്യങ്ങളെല്ലാം സംഭവിച്ചത് അര മണിക്കൂറിനുള്ളില്‍ ആയിരുന്നു. മൊബൈല്‍ സന്ദേശം ഗൗരവമായി കണ്ടത് വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ സഹായകരമായെന്നു പൊലീസ് പറയുന്നു.
Keywords: Woman's message that she will be commit suicide at 8 pm; Police on rescue mission; Finally What happened!, News, Local News, Message, Woman, Suicide Attempt, Police, Hospital, Treatment, Kerala.