Follow KVARTHA on Google news Follow Us!
ad

വയനാട്ടില്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Wayanad,News,Dead,Election,Voters,hospital,Woman,Dead Body,Kerala,
കല്‍പറ്റ: (www.kvartha.com 10.12.2020) വയനാട്ടില്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി-54) ആണ് മരിച്ചത്. വോട്ടു ചെയ്ത് പുറത്തിറങ്ങിയ ശേഷം അവശത അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു.

പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Keywords: Woman who came to vote in Wayanad collapsed and died, Wayanad, News, Dead, Election, Voters, Hospital, Woman, Dead Body, Kerala.

Post a Comment