തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ ഭര്‍തൃമതിയായ ബി ജെ പി സ്ഥാനാര്‍ഥി കാസര്‍കോട്ടെ കാമുകനൊപ്പം ഒളിച്ചോടി
Dec 9, 2020, 17:17 IST
കണ്ണൂര്‍: (www.kvartha.com 09.12.2020) കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഭര്‍തൃമതിയായ ബി ജെ പി സ്ഥാനാര്‍ഥി കാസര്‍കോട്ടെ കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. മാലൂരിലെ ഒരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്.
വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എതായാലും സ്ഥാനാര്‍ഥി മുങ്ങിയതോടെ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനാവാത്ത അവസ്ഥയിലാണ് വാര്‍ഡിലെ ബി ജെ പി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ഒന്ന് കാത്തിരുന്ന് കൂടായിരുന്നോ എന്നാണ് പ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.
പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള തന്റെ സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പിന്നീട് തിരിച്ചെത്തിയില്ല. ഒടുവില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്.

വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എതായാലും സ്ഥാനാര്‍ഥി മുങ്ങിയതോടെ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനാവാത്ത അവസ്ഥയിലാണ് വാര്‍ഡിലെ ബി ജെ പി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ഒന്ന് കാത്തിരുന്ന് കൂടായിരുന്നോ എന്നാണ് പ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.
Keywords: With only hours to go before the polls, BJP candidate Kasargode, who is married in Kannur, absconded with her lover, Kannur, News, Politics, BJP, Election, Eloped, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.