കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് കര്‍ഷകര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായി ഉച്ചയൂണിന് ഉള്ള ക്ഷണം നിരസിച്ച നിലപാടും. തങ്ങള്‍ക്ക് ഉള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്ന് കര്‍ഷകര്‍ അറിയിച്ചു. വിഗ്യാന്‍ഭവനിലേക്ക് ആംബുലന്‍സിലാണ് കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിച്ചത്. ആദ്യത്തെ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ചായക്കുള്ള ക്ഷണവും ഇവര്‍ നിരസിച്ചിരുന്നു.
ചര്‍ച്ച ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി.
Keywords: ‘We brought our own food,’ say farmer leaders, refuse food or tea offered by government at Vigyan Bhawan meet, New Delhi, News, Food, Meeting, Protesters, Farmers, Trending, National.