Follow KVARTHA on Google news Follow Us!
ad

മണിക്കൂറില്‍ 2000 ചപ്പാത്തികള്‍ ഉണ്ടാക്കുന്നു; കര്‍ഷക സമരവേദിയില്‍ നിന്ന് വൈറലാവുന്ന ആ യന്ത്രം അടിപൊളിയെന്ന് സോഷ്യല്‍മീഡിയ, വീഡിയോ

Food, Technology, Video, Social Network, Watch: This Roti Machine At The Farmers’ Protests Can Make Up To 2000 Rotis In An Hour! #ദേശീയവാര്‍ത്തകള്‍#ന്

ന്യൂഡെല്‍ഹി: (www.kvartha.com 09.12.2020) പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ചപ്പാത്തി ഉണ്ടാക്കുന്ന ഒരു യന്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മണിക്കൂറില്‍ 2000ത്തിലധികം ചപ്പാത്തികള്‍ ഉണ്ടാക്കാന്‍ കഴിയുന്ന യന്ത്രമാണിത്.

യന്ത്രം ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്. അടിപൊളി ഐഡിയയെന്നാണ് ചിലരുടെ കമന്റുകള്‍.

പ്രതിഷേധക്കാര്‍ക്കാര്‍ക്കു വേണ്ടി വേഗത്തില്‍ ചപ്പാത്തി ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. യന്ത്രം ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോകള്‍ പുറത്തു വന്നിരുന്നു. ഖല്‍സ എയ്ഡ് ഫൗണ്ടേഷനാണ് കര്‍ഷകര്‍ക്ക് വേണ്ടി ഈ യന്ത്രം സമ്മാനിച്ചതെന്ന് റിപോര്‍ടുകളുണ്ട്.

News, National, India, New Delhi, Farmers, Protesters, Protest, Help, Food, Technology, Video, Social Network, Watch: This Roti Machine At The Farmers’ Protests Can Make Up To 2000 Rotis In An Hour!


കാര്‍ഷിക സമരം രണ്ടാഴ്ച പിന്നിടുമ്പോള്‍ വീടും നാടും വിട്ട് ഡെല്‍ഹി ഹരിയാന ബോര്‍ഡറിലാണ് ഒട്ടനവധി കര്‍ഷകര്‍ അന്തിയുറങ്ങുന്നതും സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതും. ചര്‍ച്ചകളില്‍ കേന്ദ്ര സര്‍കാര്‍ നല്‍കിയ ഭക്ഷണം നിരസിച്ച് കര്‍ഷകര്‍ സ്വന്തമായുണ്ടാക്കിയ ചപ്പാത്തിയും പരിപ്പുകറിയും കഴിച്ചതും ചര്‍ച്ചയായിരുന്നു.

കര്‍ഷകര്‍ക്കു വേണ്ടി നിരവധി ഫൗണ്ടേഷനുകള്‍ സഹായവുമായി എത്തിയിരുന്നു. ഭക്ഷണത്തിനുള്ള സഹായവും സ്ത്രീകള്‍ക്കായി ശൗചാലയങ്ങളും പുതപ്പുകളുമെല്ലാം കര്‍ഷകര്‍ക്കായി ചില ഫൗണ്ടേഷനുകളും വ്യക്തികളും നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് കര്‍ഷകരെ കാണാനെത്തിയിരുന്നു. ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപയും സംഭാവന നല്‍കിയിരുന്നു. 

Keywords: News, National, India, New Delhi, Farmers, Protesters, Protest, Help, Food, Technology, Video, Social Network, Watch: This Roti Machine At The Farmers’ Protests Can Make Up To 2000 Rotis In An Hour!

Post a Comment