ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ളതാണു ഫോണ്‍ സംഭാഷണം. ജനപ്രിയ ടിവി പരിപാടി പാണ്ഡ്യന്‍ സ്റ്റോഴ്‌സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിര്‍ത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറഞ്ഞതായാണു വിവരം. മറ്റു നടന്‍മാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതിലും ഹേംനാഥിന് എതിര്‍പ് ഉണ്ടായിരുന്നു. ചിത്രയുടെ ഫോണില്‍നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. ഹേംനാഥിന്റെ പിതാവിനോട് വിഷയത്തില്‍ ഇടപെടാനും തന്നെ സഹായിക്കാനുമായിരുന്നു ചിത്ര പറഞ്ഞത്. താന്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ലെങ്കില്‍ കരിയര്‍ അവസാനിപ്പിക്കണമെന്നും ഹേംനാഥ് പറഞ്ഞിരുന്നു. 
അതിനിടെ സീരിയല്‍ നടി വി ജെ ചിത്ര ജീവനൊടുക്കിയ കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ ശ്രീപെരുംപുത്തൂര്‍ ആര്‍ഡിഒ ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ ഹേംനാഥിനെ തുടര്‍ച്ചയായി അഞ്ചു ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ആര്‍ഡിഒ ചോദ്യം ചെയ്യുന്നത്. 
സ്ത്രീധനത്തിന്റെ പേരില്‍ ചിത്ര പീഡനം നേരിട്ടിരുന്നോ എന്നും ആര്‍ഡിഒ അന്വേഷിക്കുന്നുണ്ട്. ചിത്രയ്ക്ക് 50 പവനും വിവാഹ സമ്മാനമായി ഹേംനാഥിന് 20 പവനും നല്‍കിയിരുന്നതായി ചിത്രയുടെ അമ്മ നേരത്തേ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
Keywords: VJ Chitra’s demise: Police collect crucial audio evidence from her phone against husband Hemanth, Chennai, News, Cinema, Actress, Death, Police, Husband, Arrested, Phone call, National.