Follow KVARTHA on Google news Follow Us!
ad

കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം; ഡെപ്യൂട്ടി സ്പീകറെ കോണ്‍ഗ്രസ് എം എല്‍ സിമാര്‍ കയ്യേറ്റം ചെയ്യുകയും കസേരയില്‍ നിന്ന് വലിച്ചിറക്കുകയും ചെയ്തു, വീഡിയോ

BJP, Politics, Video: Massive ruckus in Karnataka Legislative Council, Deputy Speaker manhandled

ബെംഗളൂരു: (www.kvartha.com 15.12.2020) കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ കയ്യാങ്കളി. ഡെപ്യൂട്ടി സ്പീകറെ കോണ്‍ഗ്രസ് എം എല്‍ സിമാര്‍ കയ്യേറ്റം ചെയ്യുകയും കസേരയില്‍ നിന്ന് വലിച്ചിറക്കുകയും ചെയ്തു. ഡെപ്യൂട്ടി സ്പീകറെ കോണ്‍ഗ്രസ് എം എല്‍ സിമാര്‍ കയ്യേറ്റം ചെയ്തു. സ്പീകര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

സ്പീകറെ ബിജെപി തടഞ്ഞെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ സഭയിലെത്തിയ സ്പീകര്‍ അനിശ്ചിത കാലത്തേയ്ക്ക് കൗണ്‍സില്‍ പിരിച്ചു വിട്ടു. നിയമനിര്‍മാണ കൗണ്‍സില്‍ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. 

News, National, India, Bangalore, Speaker, Video, Congress, MLA, BJP, Politics, Video: Massive ruckus in Karnataka Legislative Council, Deputy Speaker manhandled


കന്നുകാലി കശാപ്പ് നിരോധന ബില്‍ പരിഗണിക്കാനായാണ് ഗവര്‍ണറുടെ പ്രത്യേക അനുമതിയോടെ സഭ ചേര്‍ന്നത്. കന്നുകാലി കശാപ്പ് ബില്ലിനെ എതിര്‍ക്കുന്നയാളാണ് നിയമ നിര്‍മാണ കൗണ്‍സിലിലെ സ്പീകര്‍ പ്രതാപ ചന്ദ്ര ഷെട്ടി. ഇദ്ദേഹത്തിനെതിരെ ബിജെപി സര്‍ക്കാര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ ഡെപ്യൂട്ടി ചെയര്‍മാനായ ധര്‍മ ഗൗഡയായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. ഇതോടെയാണ് നാടകീയ രംഗങ്ങളുടെ തുടക്കം.

ബിജെപിയുടെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി ചെയര്‍മാന്‍ ചര്‍ച്ചയ്ക്ക് എടുത്തു. കുപിതരായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഡെപ്യൂട്ടി ചെയര്‍മാനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ സഭയ്ക്ക് പുറത്താക്കി. ഈ സമയത്ത് വാച്ച് ആന്റ് വാര്‍ഡിന്റെ പിന്തുണയോടെ പ്രതാപ ചന്ദ്ര ഷെട്ടി കൗണ്‍സിലില്‍ വരികയും സഭയുടെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.

വലിയ വിവാദമായ കര്‍ണാടക കന്നുകാലി കശാപ്പ് നിരോധന ബില്ല് നിയമമാകണമെങ്കില്‍ നിയമ നിര്‍മാണ കൗണ്‍സിലിന്റെ ഭൂരിപക്ഷം നേടണമായിരുന്നു. എന്നാല്‍ ഇവിടെ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 75 അംഗ കൗണ്‍സിലില്‍ 31 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 28 അംഗങ്ങളുള്ള കോണ്‍ഗ്രസ്, 14 അംഗങ്ങളുള്ള ജെഡിഎസ് എന്നിവര്‍ ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ ഭൂപരിഷ്‌കരണ നിയമഭേദഗതിയിലും, എ പി എം സി നിയമ ഭേദഗതിയിലും സര്‍കാരിനെ പിന്തുണച്ച ജെ ഡിഎസ്, ബില്ലിനെ പിന്തുണയ്ക്കുമെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതീക്ഷ. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ നിയമങ്ങള്‍ നടപ്പാക്കാന്‍ ബിജെപിയോട് കൂട്ടുകൂടിയെന്ന ആരോപണം മറ്റ് പാര്‍ടികള്‍ ശക്തമാക്കവേ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ജെഡിഎസ് വ്യക്തമാക്കി. 

Keywords: News, National, India, Bangalore, Speaker, Video, Congress, MLA, BJP, Politics, Video: Massive ruckus in Karnataka Legislative Council, Deputy Speaker manhandled

Post a Comment