ഒളവണ്ണയിലെ എല്‍ഡിഎഫ് യുവത്വം; ബുള്ളറ്റില്‍ വോടഭ്യര്‍ത്ഥന നടത്തി വൈറലായ പെണ്‍സ്ഥാനാര്‍ത്ഥിക്ക് മിന്നും വിജയം
Dec 16, 2020, 14:11 IST
കോഴിക്കോട്: (www.kvartha.com 16.12.2020) തദ്ദേശ തിരഞ്ഞെടുപ്പില്‍ ബുള്ളറ്റില്‍ എത്തി വോടു തേടിയതിലൂടെ വൈറലായ ശാരുതി പിയ്ക്ക് മിന്നും വിജയം. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ശാരുതി ജനവിധി തേടിയത്. 961 വോട്ടുകളാണ് ശാരുതി സ്വന്തമാക്കിയത്. യുവാക്കളെ വച്ച് തദ്ദേശ സ്ഥാപനങ്ങള്‍ പിടിക്കാനിറങ്ങിയ എല്‍ഡിഎഫിന്റെ പുതുമുഖ മുഖങ്ങളില്‍ ഒന്നായിരുന്നു ശാരുതി.
പോസ്റ്ററുകളില്‍ ബുള്ളറ്റില്‍ വോട്ടു തേടുന്ന ശാരികയുടെ ചിത്രം മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യം നേടിയിരുന്നു. തന്റെ ബുള്ളറ്റില്‍ ഒരോ വീടുകളിലും എത്തിയാണ് ശാരിക വോട്ടു തേടിയത്. കോവിഡ് കാലത്തു പ്രളയകാലത്തും വാര്‍ഡില്‍ സജീവമായി എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ഈ എല്‍എല്‍ബി വിദ്യാര്‍ഥിനി നാട്ടിലെ റേഷന്‍ കട നടത്തുന്നയാള്‍ക്ക് കോവിഡ് വന്നപ്പോള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.