Follow KVARTHA on Google news Follow Us!
ad

ബോളിവുഡ്, മറാഠി സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നടന്‍ രവി പട് വര്‍ധന്‍ അന്തരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Actor,Dead,Cinema,Chief Minister,Maharashtra,National,
മുംബൈ: (www.kvartha.com 06.12.2020) ബോളിവുഡ്, മറാഠി സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നടന്‍ രവി പട് വര്‍ധന്‍ അന്തരിച്ചു. നാലു പതിറ്റാണ്ടോളം സിനിമകളില്‍ നിറഞ്ഞു നിന്ന രവി പട് വര്‍ധന്‍ 84-ാം വയസിലായിരുന്നു അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

Veteran Marathi actor Ravi Patwardhan dies at 84, Uddhav Thackeray pays tribute, Mumbai, News, Actor, Dead, Cinema, Chief Minister, Maharashtra, National
ശനിയാഴ്ച രാത്രി ഒമ്പതരമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച താരം ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഹിന്ദി, മറാഠി ഭാഷകളിലായി ഏകദേശം 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഹിന്ദിയില്‍ സോബ്, അങ്കുഷ്, യശ്വന്ത് എന്നിവയാണ് പ്രധാന സിനിമകള്‍. 2019 ല്‍ മറാഠി ഷോ അഗബായി സസുബായിലും പങ്കെടുത്തിരുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന പട് വര്‍ധന്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പട് വര്‍ധന്റെ മരണത്തില്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കിയ ഒരു നടനെയാണ് നഷ്ടപ്പെട്ടത്. ഈ പ്രായത്തില്‍ പോലും സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി. അവിസ്മരണീയമായ ചില വേഷങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കി. അദ്ദേഹത്തിന്റെ മരണം ടെലിവിഷന്‍ -ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ് 'എന്നായിരുന്നു ഉദ്ദവ് ട്വിറ്ററില്‍ കുറിച്ചത്.

Keywords: Veteran Marathi actor Ravi Patwardhan dies at 84, Uddhav Thackeray pays tribute, Mumbai, News, Actor, Dead, Cinema, Chief Minister, Maharashtra, National.

Post a Comment