കാസര്‍കോട്: (www.kvartha.com 06.12.2020) രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍കറുടെ പേര് നല്‍കുന്നതിനെന്ത് അയോഗ്യതയാണുള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.
നെഹ്റു ട്രോഫി വള്ളംകളിക്ക് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് കൊടുത്തത് നെഹ്റു ഏതു കായിക വിനോദത്തില്‍ പങ്കെടുത്തിട്ടായിരുന്നുവെന്ന വിചിത്രമായ ചോദ്യമാണ് മുരളീധരന്‍ കാസര്‍കോട് ഉന്നയിച്ചത്.
ബനാറസ് ഹിന്ദുസര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നു ഗോള്‍വാള്‍കര്‍. മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് ആര്‍എസ്എസിലേക്കെത്തിയത്. ഗോള്‍വാള്‍കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടത്പക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി വി മുരളീധരന്‍ ചോദിച്ചു.
ഇന്ത്യയ്ക്ക് ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്ന് പ്രസംഗിക്കുകയും പാക്കിസ്ഥാന്‍ വാദമുയര്‍ത്തുകയും ചെയ്ത നിരവധി കമ്യൂണിസ്റ്റ് നേതാക്കളുടെ പേര് കേരളത്തിലെ പല സ്ഥാപനങ്ങള്‍ക്കുമുണ്ട്. കെ കരുണാകരരന്‍ കോണ്‍ഗ്രസ് നേതാവും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയുമാണ് പെരിന്തല്‍മണ്ണയിലെ പൂക്കോയ തങ്ങള്‍ സ്മാരക ഗവ. കോളേജ് സ്ഥാപിക്കുന്നത്. സര്‍കാര്‍ കോളജിന് മുസ്ലീംലീഗ് പ്രസിഡന്റിന്റെ പേരിടാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ലായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കല്‍ത്തുറുങ്കിലടച്ച ഇന്ദിരാഗാന്ധിയുടെ പേര് നിരവധി സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടല്ലോയെന്ന് മുരളീധരന്‍ പറഞ്ഞു.
Keywords: Kasaragod, News, Kerala, BJP, Jail, Top-Headlines, Muslim-League, V Muraleedharan justifies renaming of Rajeev Gandhi Biotechnology Center