ചെറിയ മരുമകളോടുള്ള ഇഷ്ടം വിനയായി; അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 55 കാരനെ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

 



ഭദോഹി(ഉത്തര്‍പ്രദേശ്): (www.kvartha.com 13.12.2020) ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ ചെറിയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 55കാരനെ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരും കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ഭദോഹി എസ്പി റാം ബാദന്‍ സിംഗ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെറിയ മരുമകളോടുള്ള ഇഷ്ടം വിനയായി; അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 55 കാരനെ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി



55കാരനും ഭാര്യക്കും നാല് ആണ്‍മക്കളാണ് ഉള്ളത്. നാല് പേരും മുംബൈയില്‍ ജോലി ചെയ്യുന്നു. രണ്ട് പേര്‍ വിവാഹിതരാണ്. മാതാപിതാക്കളോടൊപ്പം ഇവരും ഭാദോഹിയിലാണ് താമസം. ഇതില്‍ ചെറിയ മരുമകളുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപണം. ബന്ധത്തെ ഭാര്യയും മൂത്ത മരുമകളും എതിര്‍ത്തിരുന്നു.

ഇക്കാരണത്താല്‍ ചെറിയ മരുമകളെ ഇവര്‍ അവരുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രകോപിതനായ 55കാരന്‍ മൂത്തമകളെ ആക്രമിച്ച് കണ്ണിന് പരിക്കേല്‍പ്പിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. മരിക്കുന്നതിന് നാല് ദിവസം മുമ്പ് ചെറിയ മരുമകളെ കൊണ്ടുവന്ന് തന്നോടൊപ്പം പാര്‍പ്പിച്ചു. ഇതില്‍ പിണങ്ങി ഭാര്യയും മൂത്ത മരുമകളും ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. 

ചെറിയ മരുമകളോടുള്ള ഇഷ്ടം വിനയായി; അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 55 കാരനെ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

ചെറിയ മരുമകളുമായുള്ള അവിഹിത ബന്ധമാണ് ഇയാളുടെ കൊലപാതകത്തിന് കാരണമെന്ന് പോലീസും സ്ഥിരീകരിച്ചു. മരുമകളാണ് പോലീസിനെ വിവരമറിയിച്ചത്. 

Keywords:  News, National, India, Uttar Pradesh, Father, Wife, Death, Police, Case, Arrest, Crime, UP Man Killed By Wife, Daughter-In-Law For Affair With Relative: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia