പ്രണയിനിയെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ അപ്രതീക്ഷിതമായുണ്ടായ വാഹനാപകടം: വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ തയാറാകാതെ കാറില്‍ വെച്ച് താലികെട്ട്

 


കട്ടപ്പന: (www.kvartha.com 28.12.2020)  പ്രണയിനിയെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ അപ്രതീക്ഷിതമായുണ്ടായ വാഹനാപകടം കാലിന് ഏല്‍പിച്ച ഗുരുതരമായ പരിക്ക് അവഗണിച്ച് കാറില്‍ വെച്ചുതന്നെ താലികെട്ട്. കട്ടപ്പന വലിയപാറ കാവ്യ ഭവനില്‍ രൂപേഷ് ചന്ദ്രുവാണ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പ്രതിസന്ധികളും വിധി തീര്‍ത്ത വെല്ലുവിളികളും മറികടന്നു പാറക്കടവ് സ്വദേശിനി അശ്വതിയെ കഴിഞ്ഞദിവസം താലി ചാര്‍ത്തിയത്.  പ്രണയിനിയെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ അപ്രതീക്ഷിതമായുണ്ടായ വാഹനാപകടം: വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ തയാറാകാതെ കാറില്‍ വെച്ച് താലികെട്ട്
ഇപേഴും കവല പാക്കനാര്‍കാവ് മഹാദേവ ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം വിവാഹിതരാകാനായിരുന്നു ഇരുവരുടേയും ബന്ധുക്കള്‍ തീരുമാനിച്ചുറപ്പിച്ചത്. ഇതിനിടെ ഞായറഴ്ച രാവിലെ പൂവ് വാങ്ങാനായി നഗരത്തിലേക്കു പുറപ്പെട്ട രൂപേഷിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു കാലിനു പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ നിശ്ചയിച്ച സമയത്തുതന്നെ വിവാഹം നടത്തണമെന്ന നിര്‍ബന്ധമായിരുന്നു രൂപേഷിന്.

വീട്ടുകാരും എതിരുനിന്നില്ല. എന്നാല്‍ ക്ഷേത്ര മുറ്റത്തേക്കു വാഹനം കയറാത്തതിനാല്‍ സമീപത്തെ വ്യക്തിയുടെ വീട്ടുമുറ്റം വിവാഹ വേദിയാക്കുകയായിരുന്നു. ഇറങ്ങാന്‍ കഴിയാത്തതിനാല്‍ കാറിലിരുന്നുതന്നെയാണു താലി ചാര്‍ത്തിയത്. ചടങ്ങ് കഴിഞ്ഞ ഉടന്‍ രൂപേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Keywords:  Unexpected car accident while preparing to acquire girlfriend: Marriage is getting inside the car, Idukki, News, Local News, Marriage, Accident, Injury, Temple, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia