അഴിയൂര്‍ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാര്‍ഡായ 11 -ാം വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫിന് വന്‍ വിജയമാണ് ഉണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരന്‍ വോട്ട് ചെയ്ത ഉള്ളൂരില്‍ എല്‍ഡിഎഫ് ജയിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആതിര എല്‍ എസ് 433 വോട്ടിനാണ് ഇവിടെ ജയിച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍.
Keywords: UDF loses in Opposition leader Ramesh Chennithala's and Mullappally's wards; LDF won in both places, Thiruvananthapuram, News, Politics, Ramesh Chennithala, Mullappalli Ramachandran, UDF, Election, Result, Kerala.