Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ രണ്ടിടങ്ങളിലായുണ്ടായ ബസ് അപകടങ്ങളില്‍ 2 മരണം; നിരവധി പേര്‍ക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Muscat,Oman,Accidental Death,Accident,Injured,hospital,Treatment,Police,Gulf,World,News,
മസ്‌കത്ത്: (www.kvartha.com 23.12.2020) ഒമാനില്‍ രണ്ടിടങ്ങളിലായുണ്ടായ ബസ് അപകടങ്ങളില്‍ രണ്ടു പേര്‍ മരിക്കുകയും 32 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഹല്‍ബാനില്‍ പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് രണ്ടു പേര്‍ മരിച്ചത്. 25 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. 20 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. യാത്രക്കാര്‍ക്ക് പൊലീസ് മുന്നറിയിപ്പു നല്‍കി.Two dead, 35 injured in Oman bus accident, Muscat, Oman, Accidental Death, Accident, Injured, Hospital, Treatment, Police, Gulf, World, News
ബുധനാഴ്ച രാവിലെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഹൈമ വിലായത്തിലുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഹൈമ ആശുപത്രില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയതായും അധികൃതര്‍ അറിയിച്ചു.

Keywords: Two dead, 35 injured in Oman bus accident, Muscat, Oman, Accidental Death, Accident, Injured, Hospital, Treatment, Police, Gulf, World, News.

Post a Comment