കൂടുതല്‍ എംഎല്‍എമാര്‍ സില്‍ഭദ്രയെ തുണച്ചു പാര്‍ടി വിട്ടേക്കാമെന്നും വിലയിരുത്തപ്പെടുന്നു. നേരത്തെ പാര്‍ട്ടിവിട്ട മുകള്‍ റോയിയുമായി അടുത്ത ബന്ധമാണ് സില്‍ഭദ്രയ്ക്ക്. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ നേതാവാണ് പാര്‍ടി വിടുന്നത്. സുവേന്ദു അധികാരി, ജിതേന്ദ്ര തിവാരി എന്നിവരാണ് നേരത്തെ തൃണമൂല്‍ വിട്ടത്.

2016 ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സുവേന്ദു അധികാരി ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു നിധിയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ വന്‍ പ്രതീക്ഷയാണ് ബിജെപി വച്ചുപുലര്‍ത്തുന്നത്. അതേസമയം എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് മമതയ്ക്ക് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
Keywords: Trinamool MLA Quits, Third Exit In 2 Days In Worry For Mamata Banerjee, Kolkota, News, Politics, Trending, Resignation, BJP, Mamata Banerjee, National.