Follow KVARTHA on Google news Follow Us!
ad

ഹൈദരാബാദിലെ കൗ ബോയ്‌സ്! കാളയ്ക്ക് കയറിടാന്‍ ശ്രമിക്കുന്ന മോദിയും തൊട്ടടുത്ത് പാല്‍ പാത്രം പിടിച്ചു നില്‍ക്കുന്ന അമിത് ഷായും; പരിഹസിച്ച് കാര്‍ടൂണ്‍ ചിത്രവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

Prashant Bhushan, Narendra Modi, Twitter, The new cowboys in Hyderabad! Prashant Bushan mocks modi and Amit shah #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്

ന്യൂഡെല്‍ഹി: (www.kvartha.com 01.12.2020) ഹൈദരാബാദില്‍ നിസാം സംസ്‌ക്കാരം എന്നെന്നേക്കുമായി ഒഴിവാക്കും എന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഒരു കാര്‍ടൂണ്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കാളയ്ക്ക് കയറിടാന്‍ ശ്രമിക്കുന്ന മോദിയും തൊട്ടടുത്ത് പാല്‍ പാത്രം പിടിച്ചു നില്‍ക്കുന്ന അമിത് ഷായുമാണ് കാര്‍ടൂണില്‍ ഉള്ളത്. ട്വിറ്ററിലാണ് ചിത്രം പങ്കുവെച്ചത്. 

News, National, India, New Delhi, Hyderabad, Cartoon, lawyer, Prashant Bhushan, Narendra Modi, Twitter,  The new cowboys in Hyderabad! Prashant Bushan mocks modi and Amit shah


കാര്‍ടൂണില്‍ കാളയുടെ കൊമ്പായി ചാര്‍മിനാറും ചിത്രീകരിച്ചിട്ടുണ്ട്. പശുവാണെന്ന് കരുതി കാളയ്ക്ക് കയറിടാന്‍ ശ്രമിക്കുന്ന മോദിയോട് ഇത് പശുവല്ലാ എന്നാണ് എനിക്ക് തോന്നുന്നത് എന്ന് അമിത് ഷാ പറയുന്നതായി കാര്‍ട്ടൂണില്‍ കാണാം.

ഹൈദരാബാദില്‍ ഭരണം പിടിച്ചെടുക്കാന്‍ ബി ജെ പി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു തുടങ്ങിയിട്ടുണ്ട്. അമിത് ഷായുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍. ബി ജെ പിക്ക് വോട്ട് നല്‍കിയാല്‍ 'രാജവംശ'ത്തില്‍ നിന്നും 'ജനാധിപത്യ'ത്തിലേക്ക് ഹൈദരാബാദിനെ മാറ്റുമെന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.

News, National, India, New Delhi, Hyderabad, Cartoon, lawyer, Prashant Bhushan, Narendra Modi, Twitter,  The new cowboys in Hyderabad! Prashant Bushan mocks modi and Amit shah


ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പിന്തുണയോടെ ഉവൈസിയും കുടുംബവും നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

Keywords: News, National, India, New Delhi, Hyderabad, Cartoon, lawyer, Prashant Bhushan, Narendra Modi, Twitter,  The new cowboys in Hyderabad! Prashant Bushan mocks modi and Amit shah

Post a Comment