Follow KVARTHA on Google news Follow Us!
ad

ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച പ്രസിഡന്റുമായ സൗമിത്ര ഖാന്റെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; വിവാഹമോചനം നേടുമെന്ന് ഭര്‍ത്താവ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Kolkota,News,BJP,Mamata Banerjee,Politics,Trending,National,
കൊല്‍ക്കത്ത: (www.kvartha.com 21.12.2020) അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കരുക്കള്‍ നീക്കുന്നതിനിടയില്‍ ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ചയാണ് ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡന്റുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാന്‍ മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്നത്. 

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി പാര്‍ട്ടി പതാക നല്‍കി അവരെ സ്വാഗതം ചെയ്തു. ഇതിനിടെ പാര്‍ട്ടി വിട്ട സുജാത മൊണ്ഡല്‍ ഖാനെതിരേ ഭര്‍ത്താവും ബിജെപി എംപിയുമായ സൗമിത്ര ഖാന്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.Sujata Mondal Khan joins Trinamool Congress; husband and BJP MP Saumitra Khan to file for divorce, Kolkota, News, BJP, Mamata Banerjee, Politics, Trending, National
ബിജെപിയില്‍ സ്ത്രീകളോട് ബഹുമാനമില്ലെന്നും അതിനാലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സുജാത പറഞ്ഞു. 'എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. '- മുന്‍ അധ്യാപികകൂടിയായിരുന്ന സുജാത മൊണ്ഡല്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ബിജെപി അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

പുതുതായി പാര്‍ട്ടിയിലെത്തിയവര്‍ അഴിമതിക്കാരാണ്. അവര്‍ യോഗ്യരല്ല. എന്നാല്‍ അത്തരക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു എന്നും സുജാത പറഞ്ഞു. ഭര്‍ത്താവിനെ ലോക്‌സഭയിലെത്തിക്കാന്‍ അക്രമങ്ങള്‍ക്ക് പോലും ഇരയാകേണ്ടി വന്നു. എന്നാല്‍ തിരിച്ചൊന്നും ലഭിച്ചില്ല. ഭര്‍ത്താവ് എന്ത് തീരുമാനിക്കുമെന്ന് അറിയില്ലെന്നും ഒരു ദിവസം യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും അവര്‍ പറഞ്ഞു.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന സൗമിത്ര ഖാന്‍ 2019 ലാണ് ബിജെപിയില്‍ ചേരുന്നത്. 2014ല്‍ സൗമിത്ര ഖാന്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗമിത്ര ഖാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഭാര്യ സുജാത ആയിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സൗമിത്ര ഖാന്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയരുന്നു.

തുടര്‍ന്ന് സുജാത പ്രചാരണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. സുജാതയുടെ കഠിന പരിശ്രമം കൊണ്ടാണ് ഇതേ മണ്ഡലത്തില്‍ സൗമിത്ര ഖാന്‍ വീണ്ടും ജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.

ഞായറാഴ്ച അമിത് ഷായുടെ റാലിയില്‍ തൃണമൂലില്‍ നിന്ന് രാജിവെച്ച സുവേന്ദു അധികാരി ഉള്‍പ്പെടെ സിറ്റിങ് എംഎല്‍എമാരും ഒരു എംപിയും, മുന്‍ എംപിയും ഉള്‍പ്പെടെ 35 പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന സുനില്‍ മണ്ഡല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലും ബിജെപിയും തമ്മില്‍ വലിയതോതില്‍ വാഗ് വാദവും പ്രചാരണവുമാണ് നടക്കുന്നത്.

Keywords: Sujata Mondal Khan joins Trinamool Congress; husband and BJP MP Saumitra Khan to file for divorce, Kolkota, News, BJP, Mamata Banerjee, Politics, Trending, National.

Post a Comment