സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ശാനവാസ് അന്തരിച്ചു

 


കൊച്ചി: (www.kvartha.com 23.12.2020) സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ശാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെ മസ്തിഷ്‌കമരണം സംഭവിച്ചു. 
സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ശാനവാസ് അന്തരിച്ചു
കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ശാനവാസിന്റെ സ്വദേശം. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകനാണ്. സിനിമയുടെ തിരക്കഥയും ശാനവാസ് തന്നെയായിരുന്നു.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തി. 'കരി'യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ചയായ 'കരി' നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ചയായിരുന്നു.

Keywords:  'Sufiyum Sujatayum' director Naranipuzha Shanavas declared brain dead, Kochi, News, Director, Cinema, Dead, Obituary, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia