എസ് ടി യു ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന ഒ പി ഹുസൈന്‍ വിടപറഞ്ഞു; ഓര്‍മയായത് സംശുദ്ധ രാഷ്ട്രീയത്തിന്റെ അമരക്കാരന്‍

 


മലപ്പുറം:(www.kvartha.com 04.12.2020) എസ് ടി യു ദേശീയ കൗണ്‍സില്‍ അംഗവും കാസര്‍കോട് ഭെല്‍ ഇ എം എല്‍ കമ്പനി ജീവനക്കാരനുമായിരുന്ന മുണ്ടുപറമ്പ സ്വദേശി ഒ പി ഹുസൈന്‍ ഓർമയായി. നിയോജക മണ്ഡലം എസ് ടി യു ജനറല്‍ സെക്രട്ടറി, മലപ്പുറം മുനിസിപ്പല്‍ യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന ഹുസൈന്റെ മരണത്തേടെ നഷ്ടമായത് സംശുദ്ധ രാഷ്ട്രീയത്തിന്റെ അമരക്കാരനെ.  കാസര്‍കോട് ഭെല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും കൂടിയായിരുന്നു.
 
എസ് ടി യു ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന ഒ പി ഹുസൈന്‍ വിടപറഞ്ഞു; ഓര്‍മയായത് സംശുദ്ധ രാഷ്ട്രീയത്തിന്റെ അമരക്കാരന്‍


ഭെല്‍ കമ്പനിയിലെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെയുള്ള സമരത്തിലും സംയുക്ത ട്രേഡ് യൂണിയന്‍ സമരങ്ങളിലും മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.

ഭാര്യ: റജീന (മലപ്പുറം നഗരസഭ മുന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ). 
മക്കള്‍: ശഫിഖ്, ശാഹിദ, ബാബില. മരുമകന്‍: അബ്ദുര്‍ റഹ് മാന്‍. സഹോദരങ്ങള്‍: മുഹമ്മദ്, അലി, ലത്വിഫ്, ഉസ്മാന്‍, അബൂബക്കര്‍, ഉമര്‍, ഫാത്വിമ, അഫ്‌സത്ത്, പരേതരായ മൊയ്തീന്‍, മൈമൂന.


Keywords:  Malappuram, Kerala, News, Death, man, OP Husain,Youth League, Politics, Leader,  STU National Council member OP Husain passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia