കൊച്ചി: (www.kvartha.com 08.12.2020) ടിക് ടോക് പ്ലാറ്റ് ഫോമിലൂടെ മലയാളികളുടെ മനം കവര്‍ന്ന സൗഭാഗ്യ വെങ്കിടേഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സൗഭാഗ്യ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കല്ല്യാണപ്പെണ്ണായി ഒരുങ്ങിയുള്ള ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.
വീതിയുള്ള ഗ്രേപ് റെഡ് ബോര്‍ഡര്‍ പച്ച സില്‍ക് സാരിയോടൊപ്പം പരമ്പരാഗതമായ ആടയാഭരണങ്ങളോടെയാണ് സൗഭാഗ്യയുടെ പുതിയ ചിത്രം. അരപ്പട്ടയടക്കമുള്ള ആഭരണങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന സൗഭാഗ്യ പരമ്പരാഗതമായ വധുവിന്റെ വേഷ വിധാനത്തിലാണുള്ളത്. ഒരു രക്ഷയുമില്ലാത്ത മേക്കോവറാണെന്നാണ് മിക്കവരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
അദ്വൈത ബൈ അഞ്ജലിയാണ് സൗഭാഗ്യയ്ക്കായി പരമ്പരാഗത രീതിയിലുള്ള മനോഹരമായ ആഭരണങ്ങള്‍ ഒരുക്കിയത്. അതുപോലെതന്നെ മനോഹരമായി സൗഭാഗ്യയെ അണിയിച്ചൊരുക്കിയിരിക്കുന്നത് സൗമ്യാ ശ്യാമാണ്.
നടി താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയും അമ്മൂമ്മയുമെല്ലാം മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങളാണെങ്കിലും സൗഭാഗ്യ ഇതുവരെയും അതിന് മുതിര്‍ന്നിട്ടില്ല. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, നര്‍ത്തകനായ സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും അടുത്തിടെയായി മിനിസ്‌ക്രീനില്‍ സജീവമാണ്.
Keywords: News, Kerala, State, Kochi, Entertainment, Social Network, Instagram, Sowbaghya venkitesh's latest wedding concept photoshoot got viral