തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിലെ തിരുത്തല്‍ വാദികള്‍; ശനിയാഴ്ച സോണിയയുമായി കൂടിക്കാഴ്ച
Dec 18, 2020, 13:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 18.12.2020) കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി ആയുധമാക്കി കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍. ദേശീയ നേതൃത്വത്തിന്റെ അഭാവവും പരാജയത്തിന് കാരണമായെന്നും തങ്ങളുടെ നിലപാട് സാധൂകരിക്കുന്നതാണ് കേരളത്തിലെ പരാജയമെന്നും നേതാക്കള്‍ പറഞ്ഞു. കുറെ നേതാക്കള്‍ ഉണ്ടായിട്ട് കാര്യമില്ല. ദേശീയ തലത്തിനൊപ്പം പിസിസികളിലും കഴിവുള്ളവര്‍ നേതൃത്വത്തില്‍ വരണമെന്നാണ് തിരുത്തല്‍വാദികളുടെ ആവശ്യം.
കത്തില്‍ ഒപ്പിടാത്ത മറ്റ് നേതാക്കളും ഹാജരാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോണിയ ഗാന്ധി വിവിധ ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് മുന്‍കൈ എടുത്താണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കള്‍ സോണിയയെ കാണുന്ന സംഘത്തിലുണ്ടാവുമെന്നാണു കരുതുന്നത്.
നേതൃത്വത്തെക്കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നേതാക്കള്‍ക്കുപോലും അവസരം ലഭിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവായ കപില്‍ സിബല്‍ ഈയിടെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. വിമര്‍ശകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അനുരഞ്ജനത്തിനുമായാണു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
അതിനിടെ നേതൃത്വത്തിന്റെ ബലഹീനത ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് കത്തയച്ച 23 നേതാക്കളെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. സംഘത്തിലെ അഞ്ചോ ആറോ പ്രധാനികളെ ശനിയാഴ്ച കാണാനാണ് സോണിയയുടെ തീരുമാനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് മുന്‍കൈ എടുത്താണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കള്‍ സോണിയയെ കാണുന്ന സംഘത്തിലുണ്ടാവുമെന്നാണു കരുതുന്നത്.
നേതൃത്വത്തെക്കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നേതാക്കള്‍ക്കുപോലും അവസരം ലഭിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവായ കപില്‍ സിബല്‍ ഈയിടെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. വിമര്‍ശകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അനുരഞ്ജനത്തിനുമായാണു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.
Keywords: Sonia Gandhi Finally Agrees To Meet Congress Rebels. How It Happened, New Delhi, News, Politics, Congress, Sonia Gandhi, Meeting, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.