Follow KVARTHA on Google news Follow Us!
ad

ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക അംബാനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ആദ്യമായി മുത്തച്ഛനായതിന്റെ സന്തോഷത്തില്‍ മുകേഷ് അംബാനി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Business,Business Man,Mukesh Ambani,Family,Baby,National,
മുംബൈ: (www.kvartha.com 10.12.2020) മൂത്തമകന്‍ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക അംബാനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആദ്യമായി മുത്തച്ഛനായതിന്റെ സന്തോഷത്തില്‍ വ്യവസായി മുകേഷ് അംബാനി. വ്യാഴാഴ്ചയാണ് മുംബൈയില്‍ വെച്ച് ശ്ലോക അംബാനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് അംബാനി കുടുംബ വക്താവ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡയമണ്ട് വ്യവസായി റസ്സല്‍ മേത്തയുടെ മകള്‍ ശ്ലോകയെ 2019 മാര്‍ച്ചിലായിരുന്നു ആകാശ് വിവാഹം കഴിച്ചത്. 63 കാരനായ അംബാനിക്കും ഭാര്യ നിതയ്ക്കും മൂന്ന് മക്കളുണ്ട് . ഇരട്ടകളായ ആകാശ്, ഇഷ(29), അനന്ത് (25) എന്നിവര്‍. ദീപാവലിക്ക് തൊട്ടുമുമ്പാണ് വിദേശത്തുനിന്നും അംബാനി കുടുംബം മുംബൈയിലേക്ക് മടങ്ങിയത്. 

Shloka, Akash Ambani Welcome Baby Boy, First-time Grandfather Mukesh Ambani ‘Delighted’, Mumbai, News, Business, Business Man, Mukesh Ambani, Family, Baby, National


ധീരുഭായിയുടെയും കോകിലബെന്‍ അംബാനിയുടെയും കൊച്ചുമകനെ സ്വാഗതം ചെയ്ത നിതയും മുകേഷ് അംബാനിയും ആദ്യമായി മുത്തശ്ശിയായതിന്റേയും മുത്തച്ഛനായതിന്റെയും സന്തോഷത്തിലാണ്. പുതിയ അതിഥിയുടെ വരവ് മേത്ത, അംബാനി കുടുംബങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കി. അമ്മയും മകനും സുഖമായിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Keywords: Shloka, Akash Ambani Welcome Baby Boy, First-time Grandfather Mukesh Ambani ‘Delighted’, Mumbai, News, Business, Business Man, Mukesh Ambani, Family, Baby, National.

Post a Comment