Follow KVARTHA on Google news Follow Us!
ad

ഭാര്യ എഴുതിയതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ കവിത പങ്കുവെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍; മോഷ്ടിച്ചതാണെന്ന ആരോപണവുമായി എഴുത്തുകാരി ഭൂമിക ഭിര്‍ത്താരെ

Writer, Congress, Shivraj Chouhan Trolled Over 'Plagiarism' After He Shared 'Poem By Wife' #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   


ഭോപ്പാല്‍: (www.kvartha.com 02.12.2020) സോഷ്യല്‍മീഡിയയില്‍ ഭാര്യ എഴുതിയതെന്ന പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പങ്കുവെച്ച കവിത വിവാദമാകുന്നു. ബ്രാന്‍ഡിംഗ് എക്സ്പര്‍ട്ടും എഴുത്തുകരിയുമായ ഭൂമിക ഭിര്‍ത്താരെ കവിത മോഷണ ആരോപണവുമായി രംഗത്തെത്തി. ഡാഡി എന്ന പേരില്‍ താനെഴുതിയ കവിതയാണ് ഭാര്യയുടേതെന്ന പേരില്‍ താങ്കള്‍ പോസ്റ്റ് ചെയ്തതെന്നും ക്രെഡിറ്റ് തരണമെന്നും ഭൂമിക ആവശ്യപ്പെട്ടു. 

News, National, India, Madya Pradesh, Bhoppal, Minister, Poem, Writer, Congress, Shivraj Chouhan Trolled Over 'Plagiarism' After He Shared 'Poem By Wife'


'നവംബര്‍ 21നാണ് ഞാന്‍ കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ എനിക്ക് ശിവരാജ് സിംഗ് ചൗഹാന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നു. ആദ്യം ഞാനത് കാര്യമാക്കിയില്ല. എന്നാല്‍ ഭാര്യയുടെ പേരില്‍ അദ്ദേഹമത് പോസ്റ്റ് ചെയ്തത് കണ്ടു. അദ്ദേഹം എനിക്ക് അമ്മാവനെപ്പോലെയാണ്. ഇത് രാഷ്ട്രീയമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് ക്രെഡിറ്റ് കിട്ടിയാല്‍ മതി'- ഭൂമിക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തായിരുന്നു ഭൂമികയുടെ ട്വീറ്റുകള്‍. പിതാവ് മരിച്ചപ്പോള്‍ താനെഴുതിയ കവിതയാണെന്ന് ഭൂമിക എന്‍ഡിടിവിയോട് പറഞ്ഞു.

കഴിഞ്ഞ മാസം ഭാര്യ പിതാവ് മരിച്ചപ്പോഴാണ് ശിവരാജ് സിംഗ് ചൗഹാന്‍ കവിത ട്വിറ്ററില്‍ പങ്കുവെച്ചത്. നവംബര്‍ 18നാണ് 88 വയസ്സുള്ള ഭാര്യപിതാവ് ഘനശ്യാം ദാസ് മനസി അന്തരിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ സാധ്ന സിംഗ് എഴുതിയതാണെന്ന മുഖവുരയോടെ ബാവുജി എന്ന തലക്കെട്ടില്‍ കവിത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

അതേസമയം ശിവരാജ് സിംഗ് ചൗഹാന്‍ കവിത മോഷ്ടിച്ചെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.

Keywords: News, National, India, Madya Pradesh, Bhoppal, Minister, Poem, Writer, Congress, Shivraj Chouhan Trolled Over 'Plagiarism' After He Shared 'Poem By Wife'

Post a Comment