Follow KVARTHA on Google news Follow Us!
ad

കോവിഡ് വാക്‌സിനേഷന്‍ കാമ്പയിനിന് തുടക്കം കുറിച്ചുകൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാക്‌സിന്‍ സ്വീകരിച്ചു

Health Minister, COVID-19, Trending, vaccine, Saudi Covid-19 vaccine: Crown Prince Mohammed bin Salman receives first jab #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്

റിയാദ്: (www.kvartha.com 26.12.2020) കോവിഡ് വാക്‌സിനേഷന്‍ കാമ്പയിനിന് തുടക്കം കുറിച്ചുകൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാക്‌സിന്‍ സ്വീകരിച്ചു. കാമ്പയിനിന് തുടക്കം കുറച്ചുകൊണ്ടാണ് കിരീടാവാശി ആദ്യ ഡോസ് സ്വീകരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പ്രതികരിച്ചു.

News, World, Gulf, Saudi Arabia, Riyadh, King, Health, Health & Fitness, Health Minister, COVID-19, Trending, vaccine, Saudi Covid-19 vaccine: Crown Prince Mohammed bin Salman receives first jab


അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ കുറഞ്ഞു. ഒമ്പത് പേരാണ് കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 207 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ രാജ്യത്തുടനീളം 178 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 

ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,903ഉം രോഗമുക്തരുടെ എണ്ണം 3,52,815 ഉം ആയി. മരണസംഖ്യ 6168 ആയി ഉയര്‍ന്നു.

Keywords: News, World, Gulf, Saudi Arabia, Riyadh, King, Health, Health & Fitness, Health Minister, COVID-19, Trending, vaccine, Saudi Covid-19 vaccine: Crown Prince Mohammed bin Salman receives first jab

Post a Comment