ഒക്ടാേബര്‍ നാലു മുതല്‍ 10 ലക്ഷം വനിതകള്‍ ഉംറ നിര്‍വ്വഹിച്ചതായി അധികൃതര്‍
Dec 15, 2020, 13:30 IST
മക്ക: (www.kvartha.com 15.12.2020) ഒക്ടാേബര്‍ നാലു മുതല്‍ 10 ലക്ഷം വനിതകള്‍ ഉംറ നിര്‍വ്വഹിക്കുകയും ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുകയും ചെയ്തതായി ഹജ്-ഉംറ മന്ത്രാലയം അധികൃതര്‍. 14 ദിവസം നീണ്ടുനിന്ന ഉംറയുടെ ആദ്യഘട്ടത്തില്‍ 84,000 തീര്‍ത്ഥാടകരെത്തി. ഇതില്‍ 26,209 പേര്‍ സ്ത്രീകളായിരുന്നു. ദിവസേന 6,000 പേരാണ് ഉംറ നിര്‍വ്വഹിക്കാനെത്തിയത്.
രണ്ടാം ഘട്ടത്തില്‍ 210,000 തീര്‍ത്ഥാടകര്‍ ഉംറ നിര്‍വ്വഹിക്കാനെത്തി. 14 ദിവസം നീണ്ട ഈ ഘട്ടത്തില്‍ ദിവസേന 15,000 തീര്‍ത്ഥാടകരെത്തി.
മൂന്നാം ഘട്ടത്തില്‍ 500,000 പേരാണ് ഉംറ നിര്‍വ്വഹിച്ചതെന്നാണ് കണക്കുകള്‍. രണ്ടും മൂന്നും ഘട്ടങ്ങളില്‍ ഉംറ നിര്‍വ്വഹിച്ച സ്ത്രീകളുടെ എണ്ണം 326,603 ആയി. അതേസമയം 669,818 വനിതകള്‍ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.