Follow KVARTHA on Google news Follow Us!
ad

ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് 31ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,RSS,Meeting,Governor,Kozhikode,Kerala,
തിരുവനന്തപുരം: (www.kvartha.com 24.12.2020) ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് 31ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ആര്‍ എസ് എസിന്റെ പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തില്‍ കോഴിക്കോട് തുടങ്ങുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് 29ന് അദ്ദേഹം കോഴിക്കോട് എത്തുന്നുണ്ട്. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നത്.RSS chief Mohan Bhagwat will meet Governor Arif Mohammad Khan on March 31, Thiruvananthapuram, News, Politics, RSS, Meeting, Governor, Kozhikode, Kerala
തിരുവനന്തപുരത്ത് 30ന് ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ യോഗം പ്രാന്തിയ കാര്യകാരി പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 41 പേരാണ് ഈ പരിപാടിയ്ക്കുള്ളത്. ഗവര്‍ണറുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം സി വി ആനന്ദബോസിനെപ്പോലെ പ്രധാനപ്പെട്ട വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. 31ന് രാത്രിയില്‍ നാഗ്പൂരിലേക്ക് മടങ്ങും.

ആര്‍ എസ് എസ് സര്‍സംഘചാലക് ഓരോ സ്ഥലത്തും പോകുമ്പോള്‍ അവിടെ പ്രധാനപ്പെട്ട വ്യക്തികളെ സന്ദര്‍ശിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച പരിപാടികളാണ് തിരുവനന്തപുരത്തുള്ളതെന്നുമാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നതിനെ കുറിച്ചുള്ള ആര്‍എസ്എസിന്റെ വിശദീകരണം.

Keywords: RSS chief Mohan Bhagwat will meet Governor Arif Mohammad Khan on March 31, Thiruvananthapuram, News, Politics, RSS, Meeting, Governor, Kozhikode, Kerala.

Post a Comment