കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് പെണ്‍കുട്ടി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരുള്ള തന്റെ ബന്ധുവീട്ടില്‍ എത്തിയത്. ഈ സമയത്താണ് പ്രതിയായ വിഷ്ണു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. 

നിരന്തരം പ്രണയ അഭ്യര്‍ഥന നടത്തിയിട്ടും വഴങ്ങാന്‍ പെണ്‍കുട്ടി തയാറായില്ല. തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് വിഷ്ണു പെണ്‍കുട്ടിയോട് പറഞ്ഞു. സൗഹൃദത്തിലായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
ഇതറിഞ്ഞ വിഷ്ണുവും കുടുംബവും ബുധനാഴ്ച വീട്ടില്‍ നിന്ന് മുങ്ങി. അന്വേഷണത്തിനിടെ പൊലീസിന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് തിരുവന്‍വണ്ടൂരിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്നും ഇയാളെ അറസ്റ്റു ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ സി ഐ ജോസ് മാത്യു, എസ് ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Relative fell in love with a girl, threatened to commit suicide and made her pregnant; 19-year-old arrested, Local News, News, Alappuzha, Pregnant Woman, Police, Case, Molestation, Arrested, Kerala.