Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ബന്ധുവായ യുവതി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bihar,News,Local News,Crime,Criminal Case,Minor girls,Police,Arrested,Woman,National,
ലഖ്നൗ: (www.kvartha.com 25.12.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിന് ബന്ധുവായ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ ഗുല്‍ഷന്‍ ബാനോ ആണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയാണ് പെണ്‍കുട്ടി. 

സിറ്റി മജിസ്ട്രേറ്റ്, ബല്ലിയ പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ എന്നിവരുടെ സംയുക്തമായ ഇടപെടലിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ്ലൈന്‍ കമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. Relative brings minor girl from Bihar to UP, forces her into immoral works, Bihar, News, Local News, Crime, Criminal Case, Minor girls, Police, Arrested, Woman, National

ബിഹാറില്‍ നിന്ന് യുപിയിലെ ബല്ലിയയില്‍ എത്തിച്ച് കുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്താനായിരുന്നു ഗുല്‍ഷന്‍ ബാനോ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

സിറ്റി മജിസ്ട്രേറ്റ്, ബല്ലിയ പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ എന്നിവര്‍ ഗുല്‍ഷന്റെ വീട്ടില്‍ എത്തി പരിശോധന നടത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാക്കി. ഐപിസി സെക്ഷന്‍ 366 എ, 323 പ്രകാരമാണ് ബാനോയ്ക്കെതിരെ കേസെടുത്തത്.

Keywords: Relative brings minor girl from Bihar to UP, forces her into immoral works, Bihar, News, Local News, Crime, Criminal Case, Minor girls, Police, Arrested, Woman, National.

Post a Comment