Follow KVARTHA on Google news Follow Us!
ad

തമിഴ് നാട്ടില്‍ എല്ലാ സീറ്റിലും മത്സരിക്കാന്‍ രജനീകാന്തിന്റെ രജനീ മക്കള്‍ മണ്ഡ്രം; സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Politics,Cinema,Rajanikanth,Meeting,National,
ചെന്നൈ: (www.kvartha.com 05.12.2020) വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടില്‍ എല്ലാ സീറ്റിലും മത്സരിക്കാനുള്ള ആലോചനയുമായി സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രജനീ മക്കള്‍ മണ്ഡ്രം. ആകെയുള്ള 234 സീറ്റുകളിലേക്കും പരിഗണിക്കാവുന്ന 234 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് രജനീ മക്കള്‍ മണ്ഡ്രം ഭാരവാഹികളുമായി താരം കൂടിക്കാഴ്ച നടത്തുകയാണ്.

ഡിസംബര്‍ 31ന് രാഷ്ട്രീയപാര്‍ട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. 2021 ജനുവരിയില്‍ പാര്‍ടി പ്രഖ്യാപനം ഉണ്ടാകും. തമിഴ്‌നാടിന്റെ മാറ്റം ഇപ്പോഴല്ലെങ്കില്‍ പിന്നെയൊരിക്കലുമില്ല എന്നതില്‍ തന്നെ രജനിയുടെ നിലപാട് വ്യക്തമാണ്. കാലങ്ങളായി ദ്രാവിഡിയന്‍ രാഷ്ട്രീയത്തിലൂന്നിയുള്ള ഭരണത്തിന്റെ മാത്രം രുചിയറിഞ്ഞ തമിഴ്‌നാടിനെ പുതിയൊരു വഴിയിലേക്ക് നയിക്കാനാണ് രജനിയുടെ ഈ പടപ്പുറപ്പാട്.Rajini Makkal Mandram considers candidates to all seats in Tamilnadu, Chennai, News, Politics, Cinema, Rajanikanth, Meeting, National

തന്റേത് ആത്മീയ രാഷ്ട്രീയമാണ് എന്നത് രജനീകാന്ത് ആവര്‍ത്തിച്ചു പറയുന്ന കാര്യമാണ്. ദ്രാവിഡ രാഷ്ട്രീയപാതയല്ല തന്റേതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദുത്വയുമായി ഈ 'ആത്മീയരാഷ്ട്രീയ'ത്തെ കൂട്ടിക്കലര്‍ത്തിക്കൊണ്ടുള്ള നീക്കമാണോ ഇനി നടക്കാനുള്ളതെന്ന് കണ്ടറിയണം.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പൊതുരംഗത്തേക്കിറങ്ങേണ്ട എന്ന് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശമായിരുന്നു രജനിയെ പിന്നോട്ടുവലിച്ച ഏറ്റവും ഒടുവിലത്തെ കാരണം. രജനിയെ എങ്ങനെയും രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപിയും ആ നീക്കത്തിന് ആവും വിധം തടയിടാന്‍ അണ്ണാ ഡിഎംകെയും ശ്രമിച്ചതൊക്കെ ഇനി പഴങ്കഥയാണ്. എന്തായാലും സമ്മര്‍ദം ചെലുത്തുന്നതില്‍ ഒടുവില്‍ ബിജെപി തന്നെ വിജയിച്ചു.

Keywords: Rajini Makkal Mandram considers candidates to all seats in Tamilnadu, Chennai, News, Politics, Cinema, Rajanikanth, Meeting, National.

Post a Comment