പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സഹോദരനെയും 3 സുഹൃത്തുക്കളെയും പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു
Dec 15, 2020, 13:25 IST
ജയ്പൂര്‍: (www.kvartha.com 15.12.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹോദരനുള്‍പ്പടെ നാലുപേരെ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ച പതിനാലുകാരിയായ പെണ്‍കുട്ടി അജ്മീറിലെ സനാന ആശുപത്രിയില്‍ വച്ച് പ്രസവിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സഹോദരനെയും സുഹൃത്തുക്കളെയും പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.