ന്യൂഡെല്‍ഹി: (www.kvartha.com 26.12.2020) നോണ്‍ ടെക്‌നികല്‍ പോപുലര്‍ കാറ്റഗറി (എന്‍ ടി പി സി) പരീക്ഷയ്ക്ക് മുന്നോടിയായി മോക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡ് (ആര്‍ ആര്‍ ബി). സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള തസ്തികകളിലെ തിരഞ്ഞെടുപ്പിനായാണ് എന്‍ ടി പി സി പരീക്ഷ.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള മെയിലില്‍ ലഭിച്ച യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ജനുവരി 13 വരെ മോക് ടെസ്റ്റെഴുതാം. വ്യത്യസ്ത റീജിയണിലുള്ളവര്‍ക്ക് അതാത് റീജയണിന്റെ വെബ്‌സൈറ്റിലൂടെ മോക് ടെസ്റ്റെഴുതാം.
ഡിസംബര്‍ 24 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറധിഷ്ഠിത രീതിയിലുള്ള പരീക്ഷ ഡിസംബര്‍ 28 മുതലാണ് ആരംഭിക്കുക. 1.27 കോടിപ്പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 23 ലക്ഷത്തിലധികം പേരാണ് ആദ്യഘട്ട പരീക്ഷയെഴുതാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.