വളര്‍ത്തുനായയുടെ മരണത്തില്‍ അനുശോചിച്ച് എലിസബത്ത് രാജ്ഞി

 


ലണ്ടന്‍: (www.kvartha.com 04.12.2020) വളര്‍ത്തുനായയുടെ മരണത്തില്‍ അനുശോചിച്ച് എലിസബത്ത് രാജ്ഞി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മരിച്ച തന്റെ പ്രിയപ്പെട്ട നായയുടെ മരണത്തിലാണ് എലിസബത്ത് രാജ്ഞി അനുശോചനം രേഖപ്പെടുത്തിയത്.

യുകെയിലെ ഡെയ്ലി എക്‌സ്പ്രസിനെ അനുസരിച്ച്, ഡച്ച് ഷണ്ട്-കോര്‍ഗി ക്രോസ് ഇനത്തില്‍പെട്ട വള്‍ക്കണ്‍ എന്ന നായയാണ് വിന്‍ഡ്സര്‍ കാസിലില്‍ വച്ച് മരിച്ചത് എന്ന് റിപ്പോര്‍ട് ചെയ്യുന്നു. വളര്‍ത്തുനായയുടെ മരണത്തില്‍ അനുശോചിച്ച് എലിസബത്ത് രാജ്ഞി

രാജ്ഞിയും ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പും രാജ്യത്തെ രണ്ടാമത് കൊറോണ വൈറസ് ലോക്ക് ഡൗണ്‍ കാലത്ത് ചെലവഴിച്ച അതേ കോട്ടയിലാണ് നായ മരിച്ചതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് രാജാവിന്റെ ഉടമസ്ഥതയിലുള്ള അവശേഷിക്കുന്ന രണ്ട് നായ്ക്കളില്‍ ഒരാളാണ് വള്‍ക്കണ്‍ എന്നും പേരിടാത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് ഡെയ്ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Keywords:  Queen Elizabeth mourns the death of her dog,  London, News, Dog, Dead, Media, Report, World.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia