അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലെ പ്രതിഷേധപ്രകടനം; മൂന്ന് ബ്രാഞ്ച് സെക്രടറിമാരെ സി പി എം പുറത്താക്കി

 


ആലപ്പുഴ: (www.kvartha.com 28.12.2020) അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലെ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സി പി എം പുറത്താക്കി. പി പ്രദീപ്, സുകേഷ്, പിപി മനോജ് എന്നിവരെയാണു പുറത്താക്കിയത്. പ്രകടനത്തില്‍ പങ്കെടുത്തതായി ബോധ്യപ്പെട്ട മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കണമെന്ന് ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ പുറത്താക്കിയത്. 

മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ് പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി തീരുമാനത്തിനെതിരെ നാടകീയമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണവും നടന്നേക്കും. യോഗ്യതയുളള ആളെ ഏകകണ്ഠമായാണ് നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുത്തതെന്നും സ്ഥാനമാണ് വലുത് എന്ന് ആഗ്രഹിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ആലപ്പുഴ നഗരസഭയില്‍ പാര്‍ട്ടി, അധ്യക്ഷസ്ഥാനത്തേയ്ക്ക് തീരുമാനിച്ച സൗമ്യ രാജിനു പകരം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക കെ കെ ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധപ്രകടനം. സിപിഎം നേതാവ് പി പി ചിത്തരഞ്ജനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. എന്നാല്‍, വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിര്‍ദേശം ചെയ്തു. 
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലെ പ്രതിഷേധപ്രകടനം; മൂന്ന് ബ്രാഞ്ച് സെക്രടറിമാരെ സി പി എം പുറത്താക്കി

Keywords:  Protests over presidential election; CPM sacked three branch secretaries, Alappuzha, News, Politics, Municipality, Protesters, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia