വിവാഹമോചനത്തിന് കാത്തുനിന്നവരെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ കൊണ്ട് ക്ലീന്‍ ബോള്‍ഡാക്കി നിക്കും പ്രിയങ്കയും; ഇരുവരും സന്തോഷകരമായ 2-ാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ നിറവില്‍

 


മുംബൈ: (www.kvartha.com 02.12.2020) വിവാഹമോചനത്തിന് കാത്തുനിന്നവരെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ കൊണ്ട് ക്ലീന്‍ ബോള്‍ഡാക്കി നിക്കും പ്രിയങ്കയും. ഇരുവരും സന്തോഷകരമായ രണ്ടാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ നിറവില്‍.

നിക് ജൊനാസിനേക്കാള്‍ 10 വയസ്സ് കൂടുതല്‍, രണ്ട് സംസ്‌കരങ്ങളില്‍ നിന്നുള്ളവര്‍, നടിമാരെല്ലാം വിവാഹമോചിതരാകും എന്ന പൊതുബോധത്തില്‍ നിന്നുള്ള സ്വാഭാവിക മുറുമുറുപ്പ്. 10 വയസ്സിന്റെ വ്യത്യാസം ദഹിക്കാതെയായിരുന്നു പലരും അലമുറയിട്ടത്. പ്രിയങ്ക ചോപ്രയുടെ വിവാഹസമയത്ത് ഉയര്‍ന്ന പരിഹാസത്തിനും അധിക്ഷേപത്തിനും ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ടായിരുന്നു.

ഇവരുടെ ദാമ്പത്യത്തിന് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ മാത്രമാണ് ആയുസ്സ് എന്ന പ്രവചനവും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹമെന്നുള്ള പരിഹാസവും വിവാഹവാര്‍ത്തയിലെ കമന്റുകളില്‍ നിറഞ്ഞു. എന്തായാലും ഇവരുടെ ജീവിതത്തിലെ പൊട്ടലിനും ചീറ്റിലിനും കാതോര്‍ത്തിരുന്ന പാപ്പരാസികള്‍ക്ക് സന്തോഷത്തിനുള്ള വകയൊന്നും നല്‍കാതെ പ്രിയങ്കയും നിക്കും ദാമ്പത്യവുമായി മുന്നോട്ടു പോയി.

2018 ഡിസംബര്‍ ഒന്നിന് ആരംഭിച്ച ദാമ്പത്യത്തിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിലാണ് താരദമ്പതികള്‍. പതിവുശൈലിയില്‍ ചെറിയൊരു കുറിപ്പ്. നിക്കിനൊപ്പമുള്ള ഒരു ചിത്രം. അതുമാത്രമായിരുന്നു പ്രിയങ്ക വിവാഹവാര്‍ഷിക ദിനത്തില്‍ പങ്കുവച്ചത്. 'എന്റെ ജീവിതത്തിലെ പ്രണയത്തിന് രണ്ടാം വിവാഹവാര്‍ഷികം ആശംസിക്കുന്നു. എന്നും എന്റെ അരികില്‍. 

വിവാഹമോചനത്തിന് കാത്തുനിന്നവരെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ കൊണ്ട് ക്ലീന്‍ ബോള്‍ഡാക്കി നിക്കും പ്രിയങ്കയും; ഇരുവരും സന്തോഷകരമായ 2-ാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ നിറവില്‍
എന്റെ ശക്തി. എന്റെ ദൗര്‍ബല്യം. എന്റെ എല്ലാം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' പ്രിയങ്ക കുറിച്ചു. നിക്കിന്റെ കയ്യും പിടിച്ച് നടന്നു പോകുന്ന ഒരു ചിത്രമാണ് പങ്കുവച്ചത്. വിവാഹദിനത്തിലെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു നിക് ജൊനാസ് ആശംസ നേര്‍ന്നത്. 'വളരെയേറെ അദ്ഭുതപ്പെടുത്തുന്ന, പ്രചോദിപ്പിക്കുന്ന, സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്തിട്ട് രണ്ടു വര്‍ഷം. ഹാപ്പി ആനിവേഴ്‌സറി പ്രിയങ്ക. ഐ ലൗവ് യു' എന്നായിരുന്നു നിക് കുറിച്ചത്.

വിവാഹമോചനത്തിന് കാത്തുനിന്നവരെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ കൊണ്ട് ക്ലീന്‍ ബോള്‍ഡാക്കിയാണ് താരദമ്പതികള്‍ സുന്ദരമായ ദാമ്പത്യത്തിന്റെ രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടിത്. രസകരവും കുസൃതി നിറഞ്ഞതുമായ നിമിഷങ്ങള്‍ പങ്കുവച്ചും ജീവിതത്തിലെ പ്രത്യേക ദിവസങ്ങള്‍ ഹൃദ്യമായി ആഘോഷിച്ചും പ്രിയങ്ക- നിക് ജോഡി പലതവണ ആരാധകരുടെ മനംകവര്‍ന്നു. ശക്തമായ ദമ്പത്യത്തിനുവേണ്ടി ഇന്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇരുവരും ഈ വര്‍ഷങ്ങളില്‍ പിന്തുടര്‍ന്നതും ശ്രദ്ധേയമാണ്.

2020ലെ ഗ്രാമി അവാര്‍ഡ് വേദിയില്‍ പ്രിയങ്ക ധരിച്ച വസ്ത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പോലും പ്രായവ്യത്യാസം മുന്‍നിര്‍ത്തി അധിക്ഷേപിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രിയങ്കയുടെ പ്രവൃത്തികള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നു, സംസ്‌കാരം നശിപ്പിക്കുന്നു, പണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍. അസഭ്യമുള്‍പ്പടെ കമന്റുകളായി വന്നപ്പോള്‍ പ്രിയങ്കയുടെ ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തി.

അവര്‍ ഒന്നിച്ചു ജീവിച്ചാലും പിരിഞ്ഞാലും അത് ആരേയും ബാധിക്കുന്ന കാര്യമല്ല എന്നിരിക്കെ അസൂയയും വിദ്വേഷവും കമന്റ് ചെയ്യാതിരിക്കൂ. ഒരു വ്യക്തി അവരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചല്ലേ ജീവിക്കുന്നത്. അല്ലാതെ മറ്റുള്ളവരില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുത്. പ്രിയങ്ക ഇഷ്ടമുള്ളത് ധരിക്കട്ടെ. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കട്ടെ. ഇഷ്ടമുള്ളപ്പോള്‍ പിരിയിട്ടേ, ഇഷ്ടമുള്ളതു പോലെ ജീവിക്കട്ടെ എന്നായിരുന്നു അവരുടെ വാദം.

Keywords:  Priyanka Chopra, Nick Jonas pen loved-up notes on second wedding anniversary, Mumbai, News, Celebration, Marriage, Bollywood, Actress, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia