കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കും
Dec 25, 2020, 13:35 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.12.2020) കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി തുക അനുവദിച്ചത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിനിടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്.
വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയുടെ ജന്മദിനമായ വെള്ളിയാഴ്ച 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് മൂന്നു തവണയായി പിഎം-കിസാന്‍ പദ്ധതിയുടെ ഭാഗമായി അക്കൗണ്ടിലേക്കു നേരിട്ടു നല്‍കുന്നത്.

Keywords: Prime Minister Narendra Modi releases Rs 18,000 crore installment under PM-Kisan, addresses farmers: Key points, New Delhi, News, Politics, Farmers, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.