റോം: (www.kvartha.com 25.12.2020) ഇന്‍സ്റ്റഗ്രാമില്‍ മോഡലിന്റെ ചൂടന്‍ ഫോട്ടോയ്ക്ക് മാര്‍പാപ്പയുടെ അക്കൗണ്ട് 'ലൈക്ക്' അടിച്ചെന്ന ആരോപണം അവസാനിക്കുന്നതിന് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടും വിവാദത്തില്‍. 
കഴിഞ്ഞമാസമായിരുന്നു ബ്രസീലിയന്‍ മോഡലായ നതാലിയ ഗാരിബോട്ടോയുടെ ഫോട്ടോയ്ക്ക് മാര്‍പാപ്പയുടെ അക്കൗണ്ടില്‍ നിന്ന് 'ലൈക്ക്' ലഭിച്ചത്. സംഭവത്തില്‍ വത്തിക്കാന്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്തകള്‍ അന്ന് പുറത്ത് വന്നിരുന്നു. ഒരു കൂട്ടം ഒഫിഷ്യല്‍സ് ചേര്‍ന്നാണ് പോപ്പിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ഇവരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണോ എന്നതും പരിശോധിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.
ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി മോഡലിന്റെ ഫോട്ടോയ്ക്ക് മാര്‍പാപ്പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും 'ലൈക്ക്' അടിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മാര്‍പാപ്പയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നാണ് ബിക്കിനി മോഡലിന്റെ ഫോട്ടോയ്ക്ക് 'ലൈക്ക്' വന്നതെന്ന് മോഡലിനെ ഉദ്ധരിച്ച് ബിസിനസ് ടുഡേ റിപോര്‍ട് ചെയ്യുന്നു.
മാര്‍ഗോട് ഫോക്‌സ് എന്ന ബിക്കിനി മോഡലിന്റെ ചിത്രത്തിനാണ് പോപ്പിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്നും 'ലൈക്ക്' വന്നിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത. ഒണ്‍ലി ഫാന്‍സ് സൈറ്റിലുള്‍പെടെ അക്കൗണ്ട് ഉള്ള മോഡലാണ് മാര്‍ഗോട് ഫോക്‌സ് എന്നാണ് ബിസിനസ് ടുഡേ റിപോര്‍ട്ട് ചെയ്യുന്നത്. പോപ്പ് ഫ്രാന്‍സിസ് തന്റെ ഇന്‍സ്റ്റാഗ്രാം ചിത്രത്തിന് ലൈക്ക് അടിച്ചെന്നതിന്റെ തെളിവ് സഹിതമാണ് മാര്‍ഗോട് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ ഈ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
മാര്‍ഗോട് ഫോക്‌സിന്റെ അവകാശവാദ പ്രകാരം കറുപ്പ് നിറത്തിലുള്ള നീന്തല്‍ വേഷമണിഞ്ഞ ചിത്രത്തിനാണ് ലൈക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പോപ്പ് ഫ്രാന്‍സിസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് 'ലൈക്ക്' ലഭിച്ചതെന്ന് ഇവര്‍ പറയുന്നത്. ബ്ലൂ ടിക് ഉള്ള പോപ്പിന്റെ അക്കൗണ്ടില്‍ നിന്നുമാണ് ലൈക്കെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
മോഡലിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ ചര്‍ച്ചയായതോടെ താന്‍ സ്വര്‍ഗത്തിലേക്ക് പോകുമെന്ന പരാമര്‍ശവുമായും ഇവര്‍ രംഗത്തെത്തി. 'മാര്‍പ്പാപ്പയ്ക്ക് തന്റെ ചിത്രം ഇഷ്ടപ്പെട്ടു, അതിനര്‍ത്ഥം ഞാന്‍ സ്വര്‍ഗത്തിലേക്ക് പോകുന്നു എന്നാണ്' മാര്‍ഗോട് ട്വീറ്റ് ചെയ്തു. ഇതോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ഇക്കാര്യം ചര്‍ച്ചയായിരിക്കുന്നത്.
Keywords: Pope Francis 'likes' it again: Pope's Instagram handle 'likes' another bikini model's photo, Rom, News, Allegation, Social Media, Probe, Controversy, Religion, World.uhhh the pope liked my picture? pic.twitter.com/b4hOj2vYHO
— Margot 🦊 (@margot_foxx) November 19, 2020