മാളിനുള്ളില്‍ യുവനടിയെ അപമാനിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു
Dec 18, 2020, 13:25 IST
കൊച്ചി: (www.kvartha.com 18.12.2020) ഇടപ്പള്ളിയില്‍ മാളിനുള്ളില്‍ യുവനടിയെ രണ്ടു പേര്‍ അപമാനിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്. പ്രതികളുടെ മുഖം വ്യക്തമാകുന്ന വിഡിയോ ദൃശ്യം ലഭിച്ചതായി പൊലീസ് അറിയിച്ചു. നടി അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ നടിയെ പിന്തുടരുന്നതിന്റെയും സംസാരിക്കുന്നതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നടിയും സഹോദരിയും മാതാവും ഒരു ബന്ധുവും ചേര്‍ന്നാണ് ഇടപ്പള്ളയിലെ മാളിലെത്തിയത്. സംഭവം നടക്കുമ്പോള്‍ നടിയും സഹോദരിയും ഹൈപ്പര്‍ മാര്‍ക്കറ്റിലും മാതാവും ബന്ധുവും മറ്റൊരു ഭാഗത്തുമായിരുന്നു. മാളില്‍ ഒട്ടും തിരക്കില്ലാതിരുന്നിട്ടും രണ്ടു പേര്‍ മനപ്പൂര്‍വം വന്ന് ശരീരത്ത് ഇടിക്കുകയും സ്പര്‍ശിക്കുകയും ചെയ്തു. സഹോദരി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സംഭവം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇവര്‍ കൗണ്ടറില്‍ നില്‍ക്കുമ്പോള്‍ അടുത്തു വന്ന് സംസാരിക്കാന്‍ ശ്രമിച്ചു. ഈ സമയം നടി അവരോട് ഉച്ചത്തില്‍ സംസാരിച്ചതോടെ ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
പുതിയ സിനിമയുടെ ഷൂട്ടിങ് അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്നതിനാലാണു പരാതി നല്‍കാതിരുന്നതെന്ന് നടിയുടെ മാതാവ് പ്രതികരിച്ചു. സംഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വാര്‍ത്തയാകുകയും പൊലീസ് സ്വമേധാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Keywords: Police have received CCTV footage of the incident in which a young woman was insulted inside the mall, Kochi, News, Actress, Police, CCTV, Case, Cinema, Social Media, Kerala.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശത്തില്‍ കളമശേരി സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം മാളിലെത്തിയാണു ദൃശ്യങ്ങള്‍ ശേഖരിച്ചത്. സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. മാളില്‍ നടിയെ അപമാനിച്ച സംഭവത്തെ വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അപലപിച്ചിട്ടുണ്ട്. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ശനിയാഴ്ച നടിയില്‍നിന്നു കമ്മിഷന്‍ തെളിവെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പുതിയ സിനിമയുടെ ഷൂട്ടിങ് അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്നതിനാലാണു പരാതി നല്‍കാതിരുന്നതെന്ന് നടിയുടെ മാതാവ് പ്രതികരിച്ചു. സംഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വാര്‍ത്തയാകുകയും പൊലീസ് സ്വമേധാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Keywords: Police have received CCTV footage of the incident in which a young woman was insulted inside the mall, Kochi, News, Actress, Police, CCTV, Case, Cinema, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.