Follow KVARTHA on Google news Follow Us!
ad

നിശ്ചയിച്ചുറപ്പിക്കാത്ത സന്ദര്‍ശനം; കര്‍ഷക സമരത്തിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാരയിലെത്തി വണങ്ങി നരേന്ദ്ര മോദി

Narendra Modi, Farmers, Protest, PM Modi visits Gurudwara Rakabganj, pays tributes to Guru Tegh Bahadu #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ന്യൂഡെല്‍ഹി: (www.kvartha.com 20.12.2020) രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ചു. ഗുരു തേഖ് ബഹാദുറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായിട്ടാണ് മുന്‍കൂര്‍ അറിയിപ്പില്ലാതെ മോദി ഗുരുദ്വാരയിലെത്തിയത്. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചരമവാര്‍ഷികം. ഗുരുദ്വാരയിലെത്തിയ മോദി പ്രാര്‍ഥനകള്‍ നടത്തി മടങ്ങി. 

News, National, India, New Delhi, Prime Minister, Narendra Modi, Farmers, Protest, PM Modi visits Gurudwara Rakabganj, pays tributes to Guru Tegh Bahadu


കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാകുന്നതിനിടെയാണ് മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. ഈ സന്ദര്‍ശനം കര്‍ഷകര്‍ക്കിടയില്‍ മാറ്റം കൊണ്ടുവരുമെന്നാണു കണക്കാക്കപ്പെടുന്നത്. 

ഒന്‍പതാം സിഖ് ഗുരുവായ ഗുരു തേഖ് ബഹാദുറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത് രഖബ്ഗഞ്ചിലെ ഈ ഗുരുദ്വാരയിലാണ്.

Keywords: News, National, India, New Delhi, Prime Minister, Narendra Modi, Farmers, Protest, PM Modi visits Gurudwara Rakabganj, pays tributes to Guru Tegh Bahadu

Post a Comment