Follow KVARTHA on Google news Follow Us!
ad

കേരളത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച രാജ്യം, പ്രവാസികളെ ആദരവോടെ കാണുന്ന ആ രാജ്യത്തോട് ഓരോ മലയാളിക്കും കടപ്പാടുകള്‍ ഉണ്ട്; ഐ സി എഫ് സംഘടിപ്പിച്ച 49-ാം യു എ ഇ ദേശീയ ദിനാഘോഷം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Inauguration,News,Dubai,Chief Minister,Pinarayi vijayan,UAE,Gulf,World,
ദുബൈ: (www.kvartha.com 03.12.2020) കേരളത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച രാജ്യമാണ് യു എ ഇയെന്നും പ്രവാസികളെ ആദരവോടെ കാണുന്ന ആ രാജ്യത്തോട് ഓരോ മലയാളിക്കും കടപ്പാടുകള്‍ ഉണ്ടെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സിറാജ് ദിനപത്രവും ഐ സി എഫ് യു എ ഇ നാഷണല്‍ കമ്മറ്റിയും ഓണ്‍ലൈനില്‍ സംഘടിപ്പിച്ച നാല്‍പ്പത്തിയൊമ്പതാം ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ യു എ ഇ ബന്ധത്തെ സൗഹൃദപരവും ഊഷ്മളവും ആക്കുന്നതില്‍ വലിയ പങ്കാണ് ഒന്നര പതിറ്റാണ്ടായി യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന സിറാജും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി എഫും നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ രണ്ടാം വീടാണ് ഗള്‍ഫ്. ഓരോ പ്രതിസന്ധി ഘട്ടത്തിലും മലയാളികളെ സഹായിക്കാന്‍ യു എ ഇ സന്നദ്ധമായത് മറക്കാനാവില്ല. Pinarayi Vijayan inaugurated online UAE national day, Inauguration, News, Dubai, Chief Minister, Pinarayi vijayan, UAE, Gulf, World
പ്രളയ സമയത്ത് വലിയ സഹായവുമായി വന്നതും, ഷാര്‍ജ ജയിലില്‍ കുടുങ്ങിയവര്‍ക്കു മോചനം നല്കിയതുമെല്ലാം കേരളം എന്നും ഓര്‍ക്കും. കേരളത്തിന്റെ ആധുനികവത്കരണത്തില്‍ യു എ ഇയിലേക്കുള്ള കുടിയേറ്റം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്മശ്രീ എം എ യൂസുഫലി മുഖ്യപ്രഭാഷണം നടത്തി. മലയാളികളെ ഏറ്റവും വലിയ സ്നേഹത്തോടെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നവരാണ് യു എ ഇ ഭരണാധികാരികളെന്ന് അദ്ദേഹം പറഞ്ഞു. യു എ ഇ യില്‍ എല്ലാ തരത്തിലും കച്ചവടം ചെയ്യാനും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം നമ്മുടെ രാജ്യത്തു ചിലവഴിക്കാനും അനുവദിക്കുന്ന സര്‍ക്കാറാണ് യു എ ഇയിലേത്.

വലിയ ഇന്‍വെസ്റ്റ് നടത്താനും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവ പ്രവര്‍ത്തിക്കാനും അനുവാദം നല്‍കുന്ന യു എ ഇ സര്‍ക്കാര്‍ ഓരോ പ്രവാസിക്കും നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. പ്രളയമുണ്ടായപ്പോള്‍ സ്വന്തം ജനതയെ പോലെ മലയാളികളെ കണ്ടവരാണ് യു എ ഇ ഭരണാധികാരികള്‍. അതിനാല്‍, യു എ ഇയുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും ഓരോ പ്രവാസി മലയാളിയുടെയും കടമയാണെന്നും പത്മശ്രീ എം എ യൂസുഫലി പറഞ്ഞു.

എസ് വൈ എസ് സംസ്ഥാന വൈ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സമാപന പ്രസംഗം നടത്തി. ആയിരങ്ങള്‍ പങ്കാളികളായ സമ്മേളനത്തില്‍ യു എ ഇ യിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക നായകന്മാരും സ്ഥാപന സാരഥികളും പ്രാസ്ഥാനിക നേതാക്കളും സംബന്ധിച്ചു. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, കെ എം സി സി യു എ ഇ പ്രസിഡന്റ് പുത്തൂര്‍ റഹ് മാന്‍, അല്‍ ഐന്‍ ഐ എസ് സി പ്രസിഡണ്ട് മുബാറക്, ഹമീദ് പരപ്പ പ്രസംഗിച്ചു.

ഡോ. മുഹമ്മദ് കാസിം, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല ഹാജി ബനിയാസ് സ്‌പൈക്, ഡോ. പി ബാവ ഹാജി, ലോക കേരള സഭാംഗങ്ങളായ ബീരാന്‍ കുട്ടി, സൈമണ്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, അബൂദബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കൃഷ്ണ കുമാര്‍ ഐ സി എഫ് ഭാരവാഹികളായ മുസ്തഫ ദാരിമി കടാങ്കോട്, മഹ്മൂദ് ഹാജി ഉമ്മുല്‍ ഖുവൈന്‍, ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, ഉസ്മാന്‍ സഖാഫി തിരുവത്ര, ബസ്വീര്‍ സഖാഫി പുന്നക്കാട്, സമീര്‍ അവേലം, എ കെ അബ്ദുല്‍ ഹകീം, നാസര്‍ കൊടിയത്തൂര്‍, ആസിഫ് മൗലവി, സാബിത് പി വി, മുഹമ്മദ് മാസ്റ്റര്‍, മുസ്തഫ ദാരിമി വിളയൂര്‍, ആസിഫ് മൗലവി , കബിര്‍ മാസ്റ്റര്‍, ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി കെസിഎഫ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ നിസാമി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Pinarayi Vijayan inaugurated online UAE national day, Inauguration, News, Dubai, Chief Minister,
Pinarayi vijayan, UAE, Gulf, World.

Post a Comment