മലപ്പുറം: (www.kvartha.com 23.12.2020) മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്കെന്ന് റിപോര്‍ട്. ഇതിന്റെ ഭാഗമായി അദ്ദേഹം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് എംപി സ്ഥാനം രാജിവയ്ക്കുന്നത്. കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. 

മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റ തോല്‍വിയെക്കുറിച്ചും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ലീഗ് നേതൃയോഗം ചേര്‍ന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച് ജയിച്ചാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
Keywords: P K Kunhalikutty likely to step down from MP post, to concentrate on state politics, Malappuram, News, Politics, Kunhalikutty, Rajya Sabha, Loksabha, Kerala.