കാഞ്ഞങ്ങാട്: (www.kvartha.com 25.12.2020) കാസര്‍കോട് കല്ലൂരാവിയിലെ അബ്ദുര്‍ റഹ്മാന്‍ ഔഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി യൂത്ത്‌ലീഗ് കാഞ്ഞങ്ങാട് മുനിസിപല്‍ ജനറല്‍ സെക്രടറി മുണ്ടത്തോട്ടെ ഇര്‍ഷാദ് കസ്റ്റഡിയില്‍. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ടെത്തിച്ചു.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
മുണ്ടത്തോട് സ്വദേശി ഇസ്ഹാഖിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതിയായ മുണ്ടത്തോടെ ഹസന്‍ പിടിയിലായതായാണ് സൂചന. മൂന്നുപേരുടെയും അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും.
അതേസമയം അബ്ദുര്‍ റഹ്മാന്റെ മൃതദേഹം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ പഴയ കടപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കി.
കല്ലൂരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10മണിയോടെയാണ് പഴയ കടപ്പുറം സ്വദേശി അബ്ദുര്‍ റഹ്മാന്‍ ഔഫ് കുത്തേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍ ഇന്‍ഷാദിന് പരിക്കേറ്റിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി വി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.