Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് വീണ്ടും അവയവദാനം; മൂന്ന് പേര്‍ക്ക് പുതുജീവനേകി ശ്രീകാന്ത് യാത്രയായി

Organ donation in Kozhikode again; Srikanth leaves by donating three new lives #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 28.12.2020) കോഴിക്കോട് വീണ്ടും അവയവദാനം. മൂന്ന് പേര്‍ക്ക് പുതുജീവനേകി ശ്രീകാന്ത് യാത്രയായി. ഇരുചക്ര വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശി ശ്രീകാന്ത് (28) മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്കാണ് പുതിയ ലോകം തുറന്നത്.

ഗള്‍ഫില്‍ നിന്ന് ലീവില്‍ വന്ന ശ്രീകാന്ത് വിവാഹ നിശ്ചയം കഴിഞ്ഞശേഷം തിങ്കളാഴ്ച ഗള്‍ഫിലേക്ക് തിരികെ പോകാനിരുന്നതായിരുന്നു. ഇതിനു വേണ്ടിയുള്ള ആവശ്യങ്ങള്‍ക്കായി പോകുന്നതിനിടയിലാണ് ശനിയാഴ്ച വൈകീട്ട് ബാലുശ്ശേരിക്കടുത്ത് വെച്ച് റോഡപകടമുണ്ടാവുകയും അതീവ ഗുരുതരാവസ്ഥയില്‍ ശ്രീകാന്തിനെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. 

Organ donation in Kozhikode again; Srikanth leaves by donating three new lives

ഞായറാഴ്ച വൈകീട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ച് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ശ്രീകാന്തിന്റെ കുടുംബവുമായി സംസാരിച്ചു. കുടുംബാംഗങ്ങള്‍ പരസ്പരം ഈ വിഷയം ചര്‍ച്ചചെയ്യുകയും പിതാവ് ജയന്‍, മാതാവ് ശ്രീജ, സഹോദരി ഉണ്ണിമായ എന്നിവരുടെ കൂടി സമ്മതപ്രകാരം അവയവദാനത്തിന് തയ്യാറാവുകയുമായിരുന്നു.

തുടര്‍ന്ന് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ ഔദ്യോഗിക വിഭാഗമായ മൃതസഞ്ജീവനിയില്‍ അറിയിക്കുകയും ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തു. പെട്ടെന്ന് തന്നെ നിയമപരമായ തടസ്സങ്ങള്‍ മാറ്റിക്കിട്ടുകയും അവയവദാനത്തിനുള്ള അനുമതി ലഭ്യമാവുകയും ചെയ്തു. ഒരു കരള്‍, ഒരു വൃക്ക എന്നിവ ആസ്റ്റര്‍ മിംസില്‍ നിന്ന് തന്നെയാണ് സ്വീകര്‍ത്താക്കള്‍ക്ക് വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.

ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. നൗശിഫ്, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, യൂറോളജി വിഭാഗം സര്‍ജന്മാരായ ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ്, ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്തേഷ്യവിഭാഗം മേധാവി ഡോ. കിഷോര്‍ കുമാറും ട്രാന്‍സ്പ്ലാന്റ് അനസ്തറ്റിസ്റ്റ് ഡോ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ അന്‍ഫി മിജോ കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു. 

ജില്ലയില്‍ കഴിഞ്ഞ ദിവസവും അവയവദാനം നടന്നിരുന്നു. കഴിഞ്ഞ ദിവസം സംഗീത ടീച്ചറുടെ മരണാനന്തര അവയവദാനത്തിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ച മരണപ്പെട്ട ശ്രീകാന്തിൻ്റെ ബന്ധുക്കളും അവയവദാനത്തിന് തയ്യാറായത്. സോഷ്യൽ മീഡിയകളിലൂടെ വന്ന വാര്‍ത്ത സൃഷ്ടിക്കുന്ന സ്വാധീനത്തിന് ഉദാഹരണമാണ് രണ്ട് വര്‍ഷത്തോളമായി പൂര്‍ണ്ണമായും നിര്‍ജ്ജീവമായിരുന്ന അവയവദാനം മലബാറില്‍ സജീവമായിരിക്കുന്നത്.

Keywords: Kerala, News, Kozhikode, Death, Youth, Hospital, Treatment, Surgery, Organ donation in Kozhikode again; Srikanth leaves by donating three new lives.

< !- START disable copy paste -->


Post a Comment