മമത ബാനര്‍ജിയുടെ വലംകൈ സുവേന്ദു അധികാരി പാര്‍ടി വിട്ടു; ബി ജെ പിയില്‍ ചേരുമെന്ന് സൂചന

 


കൊല്‍ക്കത്ത: (www.kvartha.com 17.12.2020) തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയെന്ന് അറിയപ്പെടുന്ന നേതാവാണു സുവേന്ദു. രണ്ടാഴ്ച മുന്‍പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം സ്പീര്‍ക്കര്‍ക്ക് രാജിക്കത്ത് നല്‍കി എംഎല്‍എ സ്ഥാനവും രാജി വച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗികമായി രാജിവെക്കാനുള്ള തീരുമാനം ചൂണ്ടിക്കാട്ടി ടിഎംസി മേധാവി മമത ബാനര്‍ജിക്ക് അദ്ദേഹം പ്രത്യേക കത്ത് നല്‍കുമെന്നാണ് അറിയുന്നത്. 

രാജിവെച്ചശേഷം അധികാരി ബിജെപിയില്‍ ചേരുമെന്നാണു വിവരം. ബംഗാളിലെ 50 ഓളം നിയമസഭാ സീറ്റുകളില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു. വ്യാഴാഴ്ച അധികാരി ഡെല്‍ഹി സന്ദര്‍ശിക്കുമെന്നും അവിടെ നിന്നും ബിജെപിയില്‍ ചേരുമെന്നും ബിജെപി ഉന്നത നേതാവ് പറഞ്ഞു. തുടര്‍ന്ന് പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഒരു ബഹുജന യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജിയുടെ വലംകൈ സുവേന്ദു അധികാരി പാര്‍ടി വിട്ടു; ബി ജെ പിയില്‍ ചേരുമെന്ന് സൂചന

Keywords:  Once Mamata’s top aide, Suvendu Adhikari quits as TMC MLA, likely to join BJP in 2 days, Kolkata, News, Politics, Mamata Banerjee, Chief Minister, Resignation, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia