Follow KVARTHA on Google news Follow Us!
ad

വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഐഎംഎ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Health,Health and Fitness,Harthal,Govt-Doctors,Press meet,Kerala,
കണ്ണൂര്‍: (www.kvartha.com 07.12.2020) വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഐഎംഎ. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ബന്ദ് നടത്താന്‍ തീരുമാനിച്ചതായി ഐഎംഎ പ്രതിനിധികള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.On Friday IMA called for nationwide Medical Bandh, Kannur, News, Health, Health and Fitness, Harthal, Govt-Doctors, Press meet, Kerala

വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിച്ച് കൊണ്ടാണ് മെഡിക്കല്‍ ബന്ദ് നടത്തുക. അതേസമയം കാഷ്വാലിറ്റി, കോവിഡ് ഡ്യൂട്ടി എന്നിവയ്ക്ക് തടസം ഉണ്ടാകില്ല എന്നും ഐഎംഎ അറിയിച്ചു.

Keywords: On Friday IMA called for nationwide Medical Bandh, Kannur, News, Health, Health and Fitness, Harthal, Govt-Doctors, Press meet, Kerala.

Post a Comment