ജിദ്ദ: (www.kvartha.com 15.12.2020) സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40 മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. എന്നാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം അറിയിച്ചു.
സംഭവത്തെ സൗദി ഊര്‍ജമന്ത്രാലയം അപലപിച്ചു. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വക്താവ് വെളിപ്പെടുത്തിയില്ല. സ്‌ഫോടനം ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ല.
നേരത്തേയും സൗദിയില്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആക്രമണമുണ്ടായിട്ടുണ്ട്. ശുഖൈഖ് തുറമുഖത്ത് കപ്പലിനുനേരെയും ജിദ്ദയിലെ ഇന്ധന വിതരണ കേന്ദ്രത്തിനുനേരെയും ജിസാനിലെ ഇന്ധന വിതരണകേന്ദ്രത്തിനു കീഴിലെ ഫ്‌ളോട്ടിങ് പ്ലാറ്റ്‌ഫോമിനുനേരെയും ആക്രമണമുണ്ടായിരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്കിലെ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് ശേഷം ഇറാനും യുഎസും പ്രാദേശിക സഖ്യകക്ഷികളും തമ്മില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ പതിവാണ്. അതിനിടയിലാണ് തിങ്കളാഴ്ച രാവിലെ കപ്പലിന് നേരെയുള്ള ആക്രമണം. സൗദി അറേബ്യയുടെ സാമ്പത്തിക ശ്രോതസിനെ ലക്ഷ്യമിടുന്ന ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തിന് ഭീഷണിയാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Keywords: Oil Tanker Attacked at Saudi Port Amid Iran Tensions, Saudi Arabia, Bomb Blast, Ship, Attack, Report, Gulf, World, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.