ഉടമയുടെ ജാതിപ്പേരുകള്‍ ഇനി വാഹനങ്ങളില്‍ വേണ്ട; നടപടിയുമായി യുപി മോടോര്‍ വാഹന വകുപ്പ്
Dec 30, 2020, 09:05 IST
കണ്‍പൂര്‍: (www.kvartha.com 30.12.2020) ഉടമയുടെ ജാതിപ്പേരുകള്‍ എഴുതിവച്ച വാഹനങ്ങള്‍ക്കെതിരെ പിടിച്ചെടുക്കല്‍ നടപടിയുമായി യുപി മോടോര്‍ വാഹന വകുപ്പ്. ഉത്തര്‍പ്രദേശില്‍ വാഹനങ്ങളില്‍ പ്രധാനമായും കാറുകളില്‍ ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍ ഇങ്ങനെ വിവിധ സ്റ്റികെറുകള്‍ കാറുകളില്‍ കാണാം. ഇത്തരം സ്റ്റിക്കറുകള്‍ പതിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരം ഒരു നടപടി എന്നാണ് കണ്‍പൂരില്‍ നിന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നത്.
ഇത്തരം ജാതി സ്റ്റിക്കറുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതിയില്‍ നടപടി എടുക്കാന്‍ പിഎംഒ ഉത്തര്‍പ്രദേശ് സര്‍കാറിനോട് ആവശ്യപ്പെടുകയായിരുന്നു. വണ്ടികള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഉത്തര്‍ പ്രദേശ് എംവിഡിക്ക് ലഭിച്ച നിര്‍ദേശം എന്നാണ് റിപോര്‍ട്.
കാണ്‍പൂരിലെ ട്രാഫിക്ക് പൊലീസിന്റെ കണക്ക് അനുസരിച്ച് കാണ്‍പൂരിലെ ഒരോ 20 വാഹനത്തിലും ഒന്ന് എന്ന കണക്കില്‍ ഇത്തരം സ്റ്റികെറുകള്‍ പതിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കണ്‍പൂര്‍ ഡെപ്യൂടി ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഡികെ ത്രിപാഠി പ്രതികരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.