Follow KVARTHA on Google news Follow Us!
ad

നവജാത ശിശുവിനെ 1.20 ലക്ഷം രൂപയ്ക്ക് വിറ്റ് ഓടോ റിക്ഷ വാങ്ങി; കുട്ടിക്കടത്ത് സംഘത്തിലെ 2 ഇടനിലക്കാരെ പോലീസ് അറസ്റ്റ് ചെയ്തു, പിതാവിനായി തിരച്ചില്‍

Child, Arrest, Police, Complaint, Newborn girl sold for Rs 1.20 lakh in Tamil Nadu, bought auto rikshaw #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തക

ചെന്നൈ: (www.kvartha.com 13.12.2020) നവജാത ശിശുവിനെ 1.20 ലക്ഷം രൂപയ്ക്ക് വിറ്റ് ഓടോ റിക്ഷ വാങ്ങിയതായി പരാതി. പിതാവിനായി തിരച്ചില്‍ ശക്തമാക്കി പോലീസ്. സംഭവത്തില്‍ കുട്ടിക്കടത്ത് സംഘത്തിലെ 2 ഇടനിലക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സേലം നെത്തിമേട് ഗ്രാമത്തിലാണു സംഭവം.  

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിജയ്-സത്യ ദമ്പതികള്‍ക്കു 2 പെണ്‍ മക്കളുണ്ട്. സത്യ കഴിഞ്ഞ മാസം  മൂന്നാമതൊരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കി. നവംബര്‍ 15 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു പിതാവ് വിജയ് കുട്ടിയെ ഈറോഡ് സ്വദേശി നിഷയ്ക്കു വിറ്റതായി കണ്ടെത്തി. പല കൈകള്‍ കൈമാറി കുട്ടി ഇപ്പോള്‍ ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈവശമാണെന്നു പോലീസിന് വിവരം ലഭിച്ചു.

News, National, India, Chennai, Father, New Born Child, Girl, Vehicles, Child, Arrest, Police, Complaint, Newborn girl sold for Rs 1.20 lakh in Tamil Nadu, bought auto rikshaw


നിഷയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്കടത്ത് ഇടനിലക്കാരിയായ ഗോമതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇടനിലക്കാരെ റിമാന്‍ഡ് ചെയ്തു. കുട്ടിയെ വിറ്റ പണം കൊണ്ട് വിജയ് ഓടോ റിക്ഷ വാങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ വിജയ് മുങ്ങി.

സമീപ ജില്ലയായ നാമക്കലില്‍ ഒരു വര്‍ഷം മുന്‍പ് കുട്ടിക്കടത്ത് റാക്കറ്റ് പോലീസ് പിടികൂടിയിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി.

Keywords: News, National, India, Chennai, Father, New Born Child, Girl, Vehicles, Child, Arrest, Police, Complaint, Newborn girl sold for Rs 1.20 lakh in Tamil Nadu, bought auto rikshaw

Post a Comment