Follow KVARTHA on Google news Follow Us!
ad

അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അവസരം; ഇന്ത്യന്‍ നേവിയില്‍ 210 ഒഴിവുകള്‍, ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Education, Career, Navy Job Vacancies, Application invited #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 29.12.2020) ഇന്ത്യന്‍ നേവിയുടെ എക്‌സിക്യൂടീവ്, ടെക്‌നികല്‍, എജ്യുകേഷന്‍ ബ്രാഞ്ചുകളില്‍ ഷോര്‍ട് സര്‍വീസ് കമിഷന്‍ ഓഫിസറാകാന്‍ അവസരം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 210 ഒഴിവുകള്‍ റിപോര്‍ട് ചെയ്തു. ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പരിശീലനം തുടങ്ങും മുന്‍പ് യോഗ്യത നേടിയിരിക്കണം. സിപിഎല്‍ ഹോള്‍ഡേഴ്സ് ഉദ്യോഗാര്‍ഥികള്‍ക്ക് ഡിജിസിഎ (ഇന്ത്യ) അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം. ഇവര്‍ 1996 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉള്‍പ്പെടെ. 

News, National, India, New Delhi, Job, Application, Education, Career, Navy Job Vacancies, Application invited


2021 ജൂണില്‍ കേരളത്തിലെ ഏഴിമല നാവിക അകാദമിയില്‍ കോഴ്സ് തുടങ്ങും. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ ഒരപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതി. ഇവര്‍ കേഡര്‍/ ബ്രാഞ്ച് മുന്‍ഗണനാ ക്രമത്തില്‍ ബന്ധപ്പെട്ട കോളത്തില്‍ പൂരിപ്പിക്കണം.

വിശദവിവരങ്ങള്‍ www.joinindiannavy.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Keywords: News, National, India, New Delhi, Job, Application, Education, Career, Navy Job Vacancies, Application invited

Post a Comment